Challenger App

No.1 PSC Learning App

1M+ Downloads
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?

Aമധുരമൊഴി പദ്ധതി

Bപഠിപ്പുറസി പദ്ധതി

Cആദ്യപഠനം പദ്ധതി

Dസമുന്നതി പദ്ധതി

Answer:

B. പഠിപ്പുറസി പദ്ധതി

Read Explanation:

• വനവാസികളെ അവരുടെ മാതൃഭാഷയിലൂടെ പഠനത്തിൽ താൽപ്പര്യം വളർത്തി പിന്നീട് മലയാളഭാഷയിലേക്ക് മാറ്റുന്ന അധ്യായന രീതിയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത് • "പഠിപ്പുറസി" എന്ന വാക്കിൻ്റെ അർത്ഥം - പഠനത്തിൻ്റെ രുചി • പദ്ധതി ആദ്യമായി നടപ്പിലാക്കിയത് - ഇടമലക്കുടി (ഇടുക്കി) • ഇടമലക്കുടിയിലെ വനവാസി കുട്ടികൾക്കായി അവരുടെ മാതൃഭാഷയായ "മുതുവൻ" ഭാഷയിലൂടെയാണ് പദ്ധതി ആരംഭിച്ചത് • പദ്ധതി നടപ്പിലാക്കുന്നത് - സമഗ്ര ശിക്ഷാ കേരളം


Related Questions:

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച "പ്രോജക്റ്റ് ഷാഡോ" യുമായി സഹകരിക്കുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ഏത് ?
ടെക്‌സസ് സർവ്വകലാശാലയിൽ മലയാള പഠനവിഭാഗം സ്ഥാപിച്ച പ്രശസ്ത സംഗീതജ്ഞനും സർവ്വകലാശാലയിലെ ഏഷ്യൻ ലിംഗ്വസ്റ്റിക് വിഭാഗം മുൻ ഡയറക്ടറുമായ വ്യക്തി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
“ കെ-ടെറ്റ് " ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ് ?