App Logo

No.1 PSC Learning App

1M+ Downloads
ഭയം, പരിഭ്രമം തുടങ്ങിയ വികാര ഭാവങ്ങൾക്ക് അടിസ്ഥാനമായ ജന്മവാസനയാണ് ?

Aപലായനം

Bജിജ്ഞാസ

Cവിധേയത്വം

Dസമ്പാദനം

Answer:

A. പലായനം

Read Explanation:

വികാരം (Emotions):

  • E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
  • 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക ആണ്. 

 

നിർവചനം:

       വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത്, ക്രോ ആൻഡ് ക്രോ. 

 

കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ:

  1. ഭയം (Fear)
  2. സംഭ്രമം (Embarrassment)
  3. ആകുലത (Worry)
  4. ഉത്കണ്ഠ (Anxiety)
  5. കോപം (Anger)
  6. അസൂയ (Jealousy)
  7. വിഷാദം (Grief)
  8. ജിജ്ഞാസ (Curiosity)
  9. ആനന്തം (Joy/pleasure/Delight)
  10. സ്നേഹം (Love / Affection)

 

ഭയം:

   ഒരു അപകടമോ, ഭീഷണിയോ, തിരിച്ചറിയുന്നതിനുള്ള തീവ്രമായ അസുഖകരമായ വികാരമാണ് ഭയം. 

 

ഭയത്തെ എങ്ങനെ പ്രയോജനപ്പെടുത്താം:

  1. അപകട സാഹര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ
  2. സ്വയം മെച്ചപ്പെടുത്താൻ
  3. വിനയം ഉറപ്പു വരുത്താൻ
  4. കഠിന പ്രയത്നത്തിന് പ്രേരണ നൽകാൻ
  5. നല്ല വ്യവഹാരങ്ങൾക്കു നിർബന്ധിക്കാൻ ഒക്കെ പ്രയോജനപ്പെടുത്താം.

Related Questions:

"മിക്കപ്പോഴും കൂട്ടത്തിൽ നിന്ന് പിൻവാങ്ങി ഒറ്റപ്പെട്ട കളി പ്രവർത്തനങ്ങളിൽ ഏർപ്പെടുക'. എന്തിന്റെ ലക്ഷണമായേക്കാം ?
ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
കുട്ടികളുടെ സർഗാത്മകതയെ പുറത്തുകൊണ്ടുവരാൻ പ്രാപ്തമായ പ്രവർത്തനം ഏതാണ് ?
ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൻ്റെ പേര് :
വിവിധ വിഷയങ്ങളുടെ ആഴത്തിലുള്ള സവിശേഷ പഠനം ലക്ഷ്യം ഇടാതെ എല്ലാ വിഷയങ്ങളുടെയും ഇഴുകിച്ചേർന്ന പഠനം അറിയപ്പെടുന്നത് ?