App Logo

No.1 PSC Learning App

1M+ Downloads
ദ്രാവകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം ?

Aബാരോമീറ്റർ

Bമർദ്ദമാപിനി

Cഹൈഡ്രോമീറ്റർ

Dഹൈഗ്രോമീറ്റർ

Answer:

B. മർദ്ദമാപിനി

Read Explanation:

  • ദ്രാവകമർദ്ദം - ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദം 
  • ദ്രാവകങ്ങൾ അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട് 
  • ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് അത് പ്രയോഗിക്കുന്ന മർദ്ദവും കൂടുന്നു 
  • ദ്രാവകമർദ്ദം ,P=hdg 
  • h - ദ്രാവകയൂപത്തിന്റെ ഉയരം 
  • d - ദ്രാവകത്തിന്റെ സാന്ദ്രത 
  • g - ഗുരുത്വാകർഷണം മൂലമുള്ള ത്വരണം 
  •  ദ്രാവകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം - മർദ്ദമാപിനി 
  • അന്തരീക്ഷമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം - ബാരോമീറ്റർ 
  • ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ഹൈഡ്രോമീറ്റർ
  • അന്തരീക്ഷ ആർദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ഹൈഗ്രോമീറ്റർ 

Related Questions:

ഒരു സോപ്പ് ലായനിയുടെ ഉപരിതല പിരിമുറുക്കം (surface tension) 0.028 Nm-1 ആണെങ്കിൽ, 6 cm ആരമുള്ള ഒരു സോപ്പ് കുമിള ഊതുന്നതിനായുള്ള വർക്ക് ജൂളിൽ കണക്കാക്കുക.

ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ് ?
വൈദ്യുതിക്ക് കുചാലകവും, താപത്തിന് സുചാലകവുമായിട്ടുള്ള വസ്തു
രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?