Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?

Aപെരിയ ചുരം

Bആര്യങ്കാവ് ചുരം

Cപാലക്കാട് ചുരം

Dതാമരശ്ശേരി ചുരം

Answer:

C. പാലക്കാട് ചുരം

Read Explanation:

ചുരങ്ങൾ

  • പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം 16 
  • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം: പാലക്കാട് ചുരം
  • കേരളത്തിലെ ഏറ്റവും വലിയ ചുരം : പാലക്കാട് ചുരം
  •  നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുരം :പാലക്കാട് ചുരം
  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞതും വീതി കൂടിയതുമായ  പ്രദേശം : പാലക്കാട് ചുരം
  • പാലക്കാട് ചുരത്തിന്റെ വീതി:  30-40 കിലോമീറ്റർ 
  •  പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി : ഭാരതപ്പുഴ
  • പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത : NH 544 
  •  കേരളത്തിൽ നിന്ന് തെക്ക്പടിഞ്ഞാറൻ മൺസൂണിനെ  തമിഴ്നാട്ടിലേക്കും  തമിഴ്നാട്ടിൽ നിന്നുള്ള ഉഷ്ണ കാറ്റിനെ  കേരളത്തിലേക്കും കടത്തിവിടുന്നത് :പാലക്കാട് ചുരം
  • വയനാട് ചുരം( താമരശ്ശേരി ചുരം) സ്ഥിതി ചെയ്യുന്ന ജില്ല : കോഴിക്കോട് 
  •  താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന കേരളത്തിലെ ജില്ലകൾ:  കോഴിക്കോട് - വയനാട്
  •  വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത : NH 766
  • വയനാടിന്റെ പ്രവേശന കവാടം:  താമരശ്ശേരി ചുരം (വയനാട് ചുരം) 
  • താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച 
     ആദിവാസി: കരിന്തണ്ടൻ
  • കേരളത്തിൻറെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ചുരം : 
     ആരുവാമൊഴിച്ചുരം
  • ആര്യങ്കാവ് ചുരത്തിലൂടെ (ചെങ്കോട്ട ചുരം) കടന്നുപോകുന്ന ദേശീയപാത: NH 744
  • ബോഡിനായ്ക്കനൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത: NH 85 
  • ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ചുരം: പേരമ്പാടി ചുരം 
  •  നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല : മലപ്പുറം
  • കേരളത്തിലെ മറ്റു പ്രധാന ചുരങ്ങൾ : കമ്പമേട്, ഉടുമ്പൻ ചോല, തേവാരം.

ചുരങ്ങൾ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

 പാലക്കാട് ചുരം         : പാലക്കാട്- കോയമ്പത്തൂർ (തമിഴ്നാട്)
 താമരശ്ശേരി ചുരം      :  കോഴിക്കോട്- മൈസൂര് 
 ആര്യങ്കാവ് ചുരം       : പുനലൂര് - ചെങ്കോട്ട 
 പെരിയ ചുരം              : മാനന്തവാടി -മൈസൂർ
 പേരമ്പാടി ചുരം         :  കണ്ണൂർ- കൂർഗ്( കർണാടക)
 പാൽ ചുരം                   : വയനാട്- കണ്ണൂർ
 ബോഡിനായ്ക്കനൂർ ചുരം :  ഇടുക്കി- മധുരൈ (കൊച്ചി- തേനി) 
 ആരുവാമൊഴിചുരം             :  തിരുവനന്തപുരം- തിരുനെൽവേലി


Related Questions:

സൂചനകളിൽ നിന്ന് പ്രദേശം തിരിച്ചറിയുക.

1. പശ്ചിമ ഘട്ടത്തിൻ്റെ പൂർവ്വഭാഗത്തുള്ള തമിഴ്‌നാടിനേയും പശ്ചിമഭാഗത്തുള്ള കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത.

2. ഏകദേശം 40 കി. മീ. വീതിയുണ്ട്.

3. ഇതിലെ ഏറ്റവും താഴ്ന്ന പ്രദേശം തൃശൂരിലാണ്.

ഏത് സ്ഥലത്തെയാണ് "പേരമ്പാടി ചുരം" കേരളവുമായി ബന്ധപ്പെടുത്തുന്നത് ?
Perambadi ghat gives access to which place ?
ആര്യങ്കാവ് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
The number of passes in Western Ghats is?