Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര കലാപം ഏത് ?

Aകോൾ കലാപം

Bപഹാരിയ കലാപം

Cസാന്താൾ കലാപം

Dമുണ്ട കലാപം

Answer:

C. സാന്താൾ കലാപം

Read Explanation:

സന്താള്‍ കലാപം 

  • സന്താൾ കലാപം നടന്ന വർഷം - 1855 
  • ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര കലാപം -സന്താള്‍ കലാപം
  • ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന രാജ്‌മഹൽ കുന്നുകളുടെ താഴ്വ‌രയിൽ ജീവിച്ചുവന്ന ഗോത്രജനതയായിരുന്നു സന്താൾമാർ
  • സന്താളുകൾ രാജ്മഹൽ കുന്നുകളിൽ എത്തിച്ചേരാൻ തുടങ്ങിയ വർഷം - 1780 
  • ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വനനിയമങ്ങള്‍ ഗോത്രജനതയുടെ ജീവിതം ദുരിതപൂ൪ണമാക്കി.
  • ബ്രിട്ടീഷുകാരുടെ വനവിഭവ ചൂഷണമായിരുന്നു അവർക്ക് നേരിടേണ്ടി വന്ന മറ്റൊരു വെല്ലുവിളി .
  • ഇതിന് പുറമെ  ഗോത്രജനത ശേഖരിച്ചിരുന്ന വിഭവങ്ങള്‍ക്കുമേല്‍ ബ്രിട്ടീഷ്കാർ വന്‍ നികുതി ചുമത്തി
  • സെമീന്ദാർമാരും കൊള്ളപ്പലിശക്കാരും അവരുടെ ഭൂമി കൈയടക്കുകയും ചെയ്തു .
  • റെയിൽവേ നിർമാണത്തിനുവേണ്ടി സന്താൾ ജനതയെ അടിമകളെപ്പോലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ജോലി ചെയ്യിച്ചു.
  • ജീവിതം ഗതി മുട്ടിയ സന്താൾ ജനത നേതാക്കന്മാരായ സിദ്ദുവിൻ്റെയും കാനുവിൻ്റെയും നേതൃത്വത്തിൽ ആയുധമെടുത്തു.
  • രാജ്‌മഹൽ കുന്നുകൾ ബ്രിട്ടീഷ് ചൂഷകർക്കെതിരായ പോരാട്ടവേദിയായി.
  • സന്താളുകൾ താമസിച്ചിരുന്ന കേന്ദ്രങ്ങൾ അറിയപ്പെട്ടത് - ദാമിൻ -ഇ -കോ 

Related Questions:

ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയ വർഷം ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം എത്ര ശതമാനമായിരുന്നു ബ്രിട്ടീഷുകാരുടെ കൈവശം ഉണ്ടായിരുന്നത് ?
"നയി താലിം" വിദ്യാഭ്യാസ പദ്ധതിയുടെ പിതാവ് ?
ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർക്കുകയൂം സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?
"രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്‌ഷ്യം" എന്ന് പറഞ്ഞത് ആര് ?