പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻപരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രം ?Aനത മധ്യ വക്രംBസമ്മിശ്ര വക്രംCഋജു വക്രംDഇവയൊന്നുമല്ലAnswer: A. നത മധ്യ വക്രം Read Explanation: പഠന വക്രം (Learning Curve) ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന ലേഖീയ ചിത്രീകരണമാണ് പഠന വക്രം പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെട്ടു എന്നതിൻ്റെ രേഖ കൂടിയാണിത്. വിവിധതരം പഠന വക്രങ്ങൾ പഠനം ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽനിയന്ത്രിക്കപ്പെടുന്നു. അതിെന്റെ ഫലമായി 4 തരം വക്രങ്ങൾരൂപെപ്പെടുന്നു. ഋജുരേഖാവക്രം (Straight Line Curve) ഉൻമധ്യവക്രം (Convex Curve) നതമധ്യവക്രം (Concave Curve) സമ്മിശ്രവക്രം (Mixed Curve) നതമധ്യ വക്രം പ്രാരംഭ ഘട്ടത്തിൽ പഠനപുരോഗതി മന്ദീഭവിക്കുകയും പിന്നീട് ദ്രുത പുരോഗതിയിൽ എത്തിച്ചേരുകയും ചെയ്യുന്ന പഠന വക്രമാണ് നതമധ്യ വക്രം. ഇതിനെ ധനത്വരണ പഠന വക്രം എന്നു വിളിക്കുന്നു. പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻ പരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രമാണിത്. Read more in App