Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ വ്യവഹാര പഠനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ?

Aസർവ്വേ

Bഏക വ്യക്തിപഠനം

Cക്രിയാഗവേഷണം

Dആത്മപരിശോധന

Answer:

D. ആത്മപരിശോധന

Read Explanation:

ആത്മപരിശോധന / ആത്മനിഷ്ഠരീതി  (Introspection )

  • 'Introspection' എന്നതിൽ രണ്ട്  വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്.  'Intra' അഥവാ inside, 'inspection' അഥവാ പരിശോധന (Introspection means - looking inside).
  • സ്വന്തം മനസ്സിൻറെ ഉള്ളിലേക്ക് നോക്കലിനാണ് ഇതിൽ  പ്രാധാന്യം. ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളെയും മനസ്സിൻറെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ് ചെയ്യുന്നത്.
  • വില്യം വുണ്ടും, റ്റിച്ച്നർ എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ. ഈ രീതി ആദ്യമായി ഉപയോഗിച്ചതും വുണ്ട് ആണ്. ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ  സ്വാധീനത്തിലാണ്.

 


Related Questions:

പലപ്രാവശ്യം ശ്രമിച്ചിട്ടും അധ്യാപക യോഗ്യതാ പരീക്ഷ പാസാകാൻ സാധിക്കാതെ വന്ന ഒരാൾ ഒടുവിൽ പറയുന്നത് അയാൾക്ക് അത് ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നാണ്. ഇവിടെ ആയാൾ സ്വീകരിച്ച യുക്തീകരണ ക്രിയാതന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?
ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഡയറിയിൽ രേഖപ്പെടുത്താൻ നിഷ്കർഷിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന രീതി :

നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. 
  2. നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.
  3. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്
  4. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
    വ്യക്തിത്വ സവിശേഷതകൾ, മനോഭാവങ്ങൾ അല്ലെങ്കിൽ പെരുമാറ്റങ്ങൾ എന്നിവയുടെ വിശാലമായ ശ്രേണി വിലയിരുത്തുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്റ്റാൻഡേർഡ് മൂല്യനിർണ്ണയ ഉപകരണം ?
    In psychology Projection' refers to a: