App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി ഏതാണ് ?

Aനെയ്യാർ

Bകരമനയാർ

Cകിള്ളിയാർ

Dവാമനപുരം നദി

Answer:

D. വാമനപുരം നദി

Read Explanation:

  • കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് വാമനപുരം നദി.
  • ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
  • നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നാണ് വാമനപുരം എന്ന പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്.
  • പശ്ചിമഘട്ടത്തിലെ 1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്.
  • 88 കി.മി ദൂരം തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകുന്ന നദി അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു.

Related Questions:

പമ്പയുടെ തീരത്തു നടക്കുന്ന ഒരു പെരുന്നാൾ ?
തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ 2023 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി ഏത് ?
ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
Which river system originates from Sivagiri Hill and includes tributaries like Mullayar, Muthirapuzha, and Idamalayar?