Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക സമീപനങ്ങളുടെ പ്രധാന ലക്ഷ്യം എന്ത് ?

Aരാഷ്ട്രീയ ഘടനകളെ അവഗണിക്കുക

Bചരിത്രപരമായ വിശകലനം നടത്തുക

Cശാസ്ത്രീയമായ പഠനം നടത്തുക

Dആദർശപരമായ പഠനം നടത്തുക

Answer:

C. ശാസ്ത്രീയമായ പഠനം നടത്തുക

Read Explanation:

ആധുനിക സമീപനത്തിൻ്റെ പ്രത്യേകതകൾ (Characteristics of Modern Approaches)

  • പ്രായോഗിക പരിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയ വിവരശേഖരണത്തിൽ നിന്ന് കണ്ടെത്തലുകൾ നടത്തായനാണ് ഈ സമീപനങ്ങൾ പരിശ്രമിക്കുന്നത്.

  • രാഷ്ട്രീയ ഘടനകളെയും അവയുടെ ചരിത്രപരമായി വിശകലനത്തെയുമൊക്കെ ഈ സമീപനം തള്ളിക്കളയുന്നു.

  • മറ്റ് പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനരീതിയാണ് ആധുനിക സമീപനത്തിൽ അവലംബിക്കുന്നത്.

  • ആധുനിക സമീപനങ്ങളുടെ പ്രധാന ലക്ഷ്യം രാഷ്ട്രതന്ത്രശാസ്ത്രത്തിൽ ശാസ്ത്രീയമായ പഠനം നടത്തുക എന്നതാണ്.

  • ശാസ്ത്രീയരീതിയിലുള്ള പഠനത്തിന് ഊന്നൽ നൽകുന്നതോടൊപ്പം രാഷ്ട്രതന്ത്രശാസ്ത്ര മേഖലയിൽ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനും ആധുനിക സമീപനങ്ങൾ പരിശ്രമിക്കുന്നു.


Related Questions:

ഫെഡറൽ, ഏകായത്ത ഗവൺമെൻ്റുകൾ തമ്മിൽ ശരിയായ പ്രസ്താവന ഏത്?

  1. ഫെഡറൽ ഗവൺമെൻ്റിൽ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിച്ചു നൽകുന്നു.
  2. ഏകായത്ത ഗവൺമെൻ്റിൽ എല്ലാ അധികാരവും പ്രാദേശിക സർക്കാരുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
  3. ഫെഡറൽ ഭരണത്തിൽ സാധാരണയായി ഒരു ലിഖിത ഭരണഘടന ഉണ്ടായിരിക്കും.
  4. ഏകായത്ത ഭരണത്തിൽ നിയമനിർമ്മാണ സഭ എപ്പോഴും ദ്വിമണ്ഡലമായിരിക്കും.
    രാഷ്ട്രതന്ത്രശാസ്ത്രം എന്തുമായി ബന്ധപ്പെട്ട പഠന മേഖലയാണ് ?
    രാഷ്ട്രത്തെക്കുറിച്ചും ഗവൺമെൻ്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം എന്ന് നിർവചിച്ചത് ആര് ?
    പ്ലേറ്റോവിനെപ്പോലെ, അരിസ്റ്റോട്ടിലും എന്തിനെയാണ് സ്റ്റേറ്റിന്റെ മുഖ്യ സത്തയായി കണ്ടത് ?
    ഇന്നത്തെ ആധുനിക രാഷ്ട്രങ്ങളിൽ നേരിട്ടുള്ള ജനാധിപത്യം എന്തുകൊണ്ട് പ്രായോഗികമല്ല ?