App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽ ഉപകരണങ്ങളിലെ IMEI നമ്പറിന്റെ മുഖ്യ ഉദ്ദേശ്യം എന്താണ്?

Aഉപകരണത്തിന്റെ നിർമ്മാതാവിനെ തിരിച്ചറിയാൻ

Bഉപകരണത്തിന്റെ മോഡൽ മനസിലാക്കുന്നതിന്

Cവയർലെസ് ചാർജിംഗ് പ്രവർത്തനക്ഷമമാക്കാൻ

Dസെല്ലുലാർ നെറ്റ്‌വർക്കിൽ ഉപകരണം അദ്വിതീയമായി തിരിച്ചറിയാൻ

Answer:

D. സെല്ലുലാർ നെറ്റ്‌വർക്കിൽ ഉപകരണം അദ്വിതീയമായി തിരിച്ചറിയാൻ

Read Explanation:

IMEI

  • ഇന്റർനാഷണൽ മൊബൈൽ എകുപ്മെന്റ്റ് ഐഡന്റിറ്റി നമ്പർ എന്നതാണ് പൂർണരൂപം  .
  • ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.
  • ഇത് മൊബൈൽ ഉപകരണത്തിനുള്ള  സവിശേഷ(unique) തിരിച്ചറിയൽ നമ്പർ ആണ്. 
  • ഒരു ഉപയോക്താവ് മൊബൈൽ ഉപകരണത്തിലൂടെ  ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ അതിലൂടെ ഒരു കോൾ ചെയ്യുമ്പോഴോ ഉപകരണത്തിന്റെ ഐഡന്റിറ്റി പരിശോധിക്കാൻ നമ്പർ ഉപയോഗിക്കുന്നു.
  • ഡ്യുവൽ സിം ഓപ്ഷനുള്ള ഫോണുകൾക്ക് രണ്ട് ഐഎംഇഐ നമ്പറുകൾ ഉണ്ടായിരിക്കും 
  • ഒരു ഉപകരണം മോഷ്ടിക്കപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ, നെറ്റ്‌വർക്ക് ദാതാക്കൾക്ക്  അത് ട്രാക്ക് ചെയ്യാൻ IMEI നമ്പർ മുഖേന  കഴിയും.
  • ഒരിക്കൽ ഇത്തരം  നഷ്‌ടമോ മോഷണമോ റിപ്പോർട്ട് ചെയ്‌താൽ, പുതിയ സിം കാർഡ് ഉപയോഗിച്ച് പോലും സെല്ലുലാർ നെറ്റ്‌വർക്കിലേക്കുള്ള ഉപകരണത്തിന്റെ ആക്‌സസ് തടയുവാൻ IMEI നമ്പർ മുഖേന  കഴിയും

Related Questions:

QR കോഡിലെ 'QR' എന്നതിൻറെ പൂർണ്ണരൂപം എന്താണ് ?
ബ്ലാക്ക് ആൻഡ് വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് ?
കീബോർഡ് കണ്ടുപിടിച്ചതാര് ?
Three main parts of a processor are:

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഡാറ്റ റീഡ് ആൻഡ് റൈറ്റ് വേഗതയുടെ കാര്യത്തിൽ SSD കൾ HDD കളേക്കാൾ വളരെ വേഗതയുള്ളതാണ്.
  2. SSD-കൾക്ക് ചലിക്കുന്ന ഭാഗങ്ങളില്ല, ഇത് അവയെ കൂടുതൽ മോടിയുള്ളതും ആഘാതത്തിൽ നിന്ന് ശാരീരിക നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ളതാക്കുന്നു.