App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ഏത് ?

Aപ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്

Bസാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍

Cജനസംഖ്യാ വര്‍ധനവ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പൊതുകടം

  • സര്‍ക്കാര്‍ വാങ്ങുന്ന വായ്പകളാണ്‌ പൊതുകടം.
  • രാജ്യത്തിനകത്തുനിന്നുംപുറത്തുനിന്നും സര്‍ക്കാര്‍ വായ്പകള്‍ വാങ്ങാറുണ്ട്‌. ഇവ യഥാകമം ആഭ്യന്തരകടം,,വിദേശകടം എന്നറിയപ്പെടുന്നു

  • ആഭ്യന്തരകടം: രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സര്‍ക്കാര്‍ വാങ്ങുന്ന വായ്പകൾ
  • വിദേശകടം : വിദേശ ഗവണ്‍മെന്റുകളില്‍നിന്നും അന്തര്‍ദേശീയസ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വാങ്ങുന്ന വായ്പകൾ

ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള  കാരണങ്ങൾ ഇനി പറയുന്നവയാണ്:

  • പ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്
  • സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍
  • ജനസംഖ്യാ വര്‍ധനവ്
  • വികസന പ്രവർത്തനങ്ങൾ

Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ  തെറ്റായ പ്രസ്താവന ഏത് ?

1.പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് ധനനയം.

2.സാമ്പത്തിക സ്ഥിരത കൈവരിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നിവയാണ് ധന നയത്തിന്റേ ലക്ഷ്യങ്ങൾ .

യുദ്ധം, പലിശ , പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഏതു തരം ചെലവുകളാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് ശരി എന്ന് കണ്ടെത്തുക:

1.ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന് നല്‍കുന്ന സാമ്പത്തിക സഹായം ഗ്രാന്റ് എന്ന പേരിൽ അറിയപ്പെടുന്നു.

2.സര്‍ക്കാര്‍ നല്‍കുന്ന വായ്പകള്‍ക്ക് ലഭിക്കുന്ന പലിശ ഒരു നികുതിയേതര വരുമാന സ്രോതസ് ആണ്.


ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമെന്ത് ?
ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഏത് ?