App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം ?

A45 ദിവസം

B14 ദിവസം

C30 ദിവസം

D60 ദിവസം

Answer:

C. 30 ദിവസം

Read Explanation:

  • വിവരാവകാശനിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ആകുന്നു

  • അപേക്ഷക്ക് 10 രൂപ ഫീസ് ഉണ്ടെങ്കിലും,ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഇത് ബാധകമല്ല

  • ഇത്തരത്തിൽഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം.

  • ജീവന്‍ അപകടപെടുത്തുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട പൊതു അധികാരി 48 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ നല്‍കണം.

  • അപേക്ഷ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന അയയ്ക്കുകയോ തെറ്റായ പബ്ലിക്‌ അതോറിറ്റിക്ക്‌ അയയ്ക്കുകയോ ചെയ്താല്‍,സന്ദര്‍ഭത്തിനനുസരിച്ച്‌ അഞ്ച് ദിവസം കൂടി 30 ദിവസം അല്ലെങ്കില്‍ 48 മണിക്കൂര്‍ കാലയളവിലേക്ക്‌ അധികമായി ചേര്‍ക്കേണ്ടതാണ്‌.

Related Questions:

കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?
വാദം കേൾക്കാനുള്ള തീയതി നിശ്ചയിച്ചു കൊണ്ടുള്ള നോട്ടീസ് മജിസ്‌ട്രേറ്റ് ആർക്കാണ് നൽകുന്നത്?
തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പി ക്കുന്നതിന് സർക്കാറിനധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടം ഏതാണ് ?
സംസ്ഥാനത്തുള്ളിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തികൊണ്ടുപോകുന്നതിനെ (ട്രാൻസിറ്റ്) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
തഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക :