App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി വിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്യപ്പെടുന്ന രീതി ?

Aഇലക്ട്രോപ്ലേറ്റിംഗ്

Bഇലക്ട്രോലൈറ്റിംഗ്

Cഇലക്ട്രോലിസിസ്

Dഇതൊന്നുമല്ല

Answer:

A. ഇലക്ട്രോപ്ലേറ്റിംഗ്

Read Explanation:

  • വൈദ്യുത വിശ്ലേഷണം - വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം 

  • വൈദ്യുത ലേപനം - വൈദ്യുത വിശ്ലേഷണം വഴി ഒരു ലോഹത്തിനുമേൽ മറ്റൊരു ലോഹം ആവരണം ചെയ്യുന്ന രീതി 

  • ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു 

  • ലോഹത്തിന്റെ ഭംഗി വർധിപ്പിക്കാൻ വൈദ്യുത ലേപനം സഹായിക്കുന്നു 

  • ലോഹനാശം തടയാനും വൈദ്യുത ലേപനം സഹായിക്കുന്നു 

  • വൈദ്യുത ലേപനത്തിൽ ആവരണം ചെയ്യേണ്ട ലോഹം ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ ബന്ധിപ്പിക്കുന്നു 

  • പൂശേണ്ട ലോഹം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിൽ ബന്ധിപ്പിക്കുന്നു 

  • ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത് ആവരണം ചെയ്യപ്പെടേണ്ട ലോഹത്തിന്റെ ലവണ ലായനിയാണ് 

വൈദ്യുത ലേപനത്തിന് ഉദാഹരണങ്ങൾ 

  • ഇരുമ്പ് വളയിൽ ചെമ്പ് പൂശുന്നത് 
  • സ്വർണ്ണം പൂശിയ ആഭരണങ്ങൾ 
  • ക്രോമിയം പൂശിയ ഇരുമ്പുകൈപിടികൾ 
  • വെള്ളി പൂശിയ പാത്രങ്ങൾ 

Related Questions:

വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് ?
Water acts as a reactant in
ഹൈഡ്രജൻ താഴെപ്പറയുന്നവയിൽ ഏതുമായാണ് രാസപ്രവർത്തനത്തിൽ ഏർപ്പെടാത്തത് ?
Most of animals fats are
ഹൈഡ്രജൻ , ഓക്സിജൻ, ക്ലോറിൻ എന്നീ അലോഹങ്ങളെ വൻതോതിൽ നിർമ്മിക്കുവാൻ പ്രയോജനപ്പെടുത്തുന്ന മാർഗ്ഗമേത്?