സാമ്പിളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന രീതിയെ വിളിക്കുന്നത്
Aപ്രതിരൂപണം
Bസപ്ലിമേഷൻ
Cപുനർപരിശോധന
Dഅവലോകനം
Answer:
A. പ്രതിരൂപണം
Read Explanation:
പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്നതാണ് സമഷ്ടി. സമഷ്‌ടിയിലെ ഓരോ അംഗത്തിൽ നിന്നും ഡാറ്റ ശേഖരിക്കുകയാണെങ്കിൽ അത്തരം അന്വേഷണത്തെ സെൻസസ് (Census) എന്ന് വിളിക്കുന്നു സമഷ്ടിയിലെ വസ്‌തുക്കളുടെ എണ്ണത്തിനനുസരിച്ച് സമഷ്‌ടിയെ പരിമിതമെന്നും അനന്തമെന്നും തരംതിരിക്കാം. സമഷ്ടി അനന്തമാണെങ്കിൽ സമഷ്‌ടിക്ക് പകരം സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഒരുഭാഗം എടുക്കുന്നു. സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ സാമ്പിൾ (Sample) എന്ന് പറയുന്നു. സാമ്പിളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന രീതിയെ പ്രതിരൂപണം (Sampling) അഥവാ സാമ്പിൾ സർവെ (Sample survey) എന്ന് പറയുന്നു.