Challenger App

No.1 PSC Learning App

1M+ Downloads
നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി ?

Aപ്രക്ഷേപണ നിരീക്ഷണം

Bഭാഗഭാഗിത്വ നിരീക്ഷണം

Cപങ്കാളിത്ത രഹിത നിരീക്ഷണം

Dപ്രത്യക്ഷ നിരീക്ഷണം

Answer:

B. ഭാഗഭാഗിത്വ നിരീക്ഷണം

Read Explanation:

നിരീക്ഷണ രീതി (Observation)

  • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി - നിരീക്ഷണ രീതി
  • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു.
  • വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം (Indirect observation)
  • നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം (Participant observation)
  • നിരീക്ഷണം ഫലപ്രദമാക്കാൻ അനിവാര്യമായ ഘടകങ്ങൾ 
    • കൃത്യമായ ആസൂത്രണം 
    • ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം (ക്യാമറ, ടേപ്പ്, പട്ടികകൾ തുടങ്ങിയവ) 
    • നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം 
    • വസ്തുനിഷ്ഠമായ സമീപനം

Related Questions:

പ്രക്ഷേപണ തന്ത്രത്തിന് ഉദാഹരണം ?

  1. കുട്ടികൾ സ്പോർട്സ് താരങ്ങളുമായി താദാത്മ്യം നേടുന്നു, അതുവഴി കീർത്തിക്കും അംഗീകാരത്തിനുമുള്ള തങ്ങളുടെ ആഗ്രഹം സാധിക്കുന്നു.
  2. മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു
  3. പരീക്ഷക്ക് മാർക്ക് കുറഞ്ഞ കുട്ടി ചോദ്യപേപ്പറിനെ കുറ്റം പറയുന്നു.
  4. പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.
    പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം ഒരു കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത് :
    വിദ്യാർഥിയുടെ മനോഭാവം മൂല്യനിർണ്ണയം ചെയ്യുന്നതിന് ഏറ്റവും ഉപയോഗപ്രദമായത് ഏത് ?
    കുട്ടികളുടെ സാന്ദർഭികമായി ഉണ്ടാകുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്നത് :
    കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപകരിക്കുന്ന രീതി :