App Logo

No.1 PSC Learning App

1M+ Downloads
ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം :

Aകൊറോണ

Bക്രോമോസ്‌ഫിയർ

Cസൗരകളങ്കം

Dസംവഹന മേഖല

Answer:

B. ക്രോമോസ്‌ഫിയർ

Read Explanation:

സൂര്യൻ

സൂര്യൻ്റെ പ്രതലത്തിനു ചുറ്റുമായി കാണപ്പെടുന്ന മൂന്നു മണ്ഡലങ്ങളാണ് :

  1. കൊറോണ

  2. ക്രോമോസ്‌ഫിയർ

  3. ഫോട്ടോസ്‌ഫിയർ 

കൊറോണ

  • സൂര്യൻ്റെ ഏറ്റവും ബാഹ്യമായ ആവരണമാണ് കൊറോണ.

  • കൊറോണ ദൃശ്യമാകുന്നത് സൂര്യഗ്രഹണസമയത്ത് മാത്രമാണ്.

ഫോട്ടോസ്‌ഫിയർ

  • സൂര്യൻ്റെ ഏറ്റവും ആന്തരികമായ മണ്ഡലമാണ് ഫോട്ടോസ്‌ഫിയർ. 

  • സൂര്യൻ്റെ ഊർജ്ജോത്‌പത്തിസ്ഥാനമാണ് ഫോട്ടോസ്‌ഫിയർ. 

  • ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യൻ്റെ പ്രതലമാണ് ആന്തരിക മണ്ഡലമായ ഫോട്ടോസ്‌ഫിയർ.

  • ഫോട്ടോസ്ഫിയറിൻ്റെ തിളക്കക്കൂടുതൽ മൂലം സൂര്യന്റെ ബാക്കിയുള്ള പ്രതലങ്ങൾ ഭൂമിയിൽ നിന്നും ദൃശ്യമല്ല.

ക്രോമോസ്‌ഫിയർ

  • ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലമാണ് ക്രോമോസ്‌ഫിയർ.

  • ഫോട്ടോസ്ഫിയറിന് പുറത്തായി ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഭാഗമാണിത്.

  •  ക്രോമോസ്‌ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകളാണ് പ്ലേയ്‌ജസ് (Plages).




Related Questions:

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്?

ആദിത്യ - എൽ1 മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.
  2. 2024 സെപ്തംബർ 2 ന് വിക്ഷേപിച്ചു.
  3. 2025 ജനുവരി 6 ന്  ഹാലോ ഭ്രമണപഥത്തിലെത്തി.
  4. ആദിത്യ-L1  ഭ്രമണപഥത്തെ ഹാലോ ഓർബിറ്റ് എന്ന് വിളിക്കുന്നു, 

    ശനിയുടെ ഉപഗ്രഹമായ ' ടൈറ്റൻ ' മായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ? 

    1. ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 
    2. ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 
    3. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം ഓക്സിജൻ ആണ്   
    വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് :

    ഏത് ഗ്രഹത്തെപ്പറ്റിയാണ് പറയുന്നതെന്ന് തിരിച്ചറിയുക ?

    1. വലിപ്പത്തിൽ മൂന്നാം സ്ഥാനത്ത്  നിൽക്കുന്ന ഗ്രഹം
    2. ' അരുണൻ ' എന്നറിയപ്പെടുന്നു 
    3. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം 
    4. ഈ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്സ്പിയറുടെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്