Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം ?

A45 വയസ്സ്

B30 വയസ്സ്

C35 വയസ്സ്

D65 വയസ്സ്

Answer:

C. 35 വയസ്സ്

Read Explanation:

  • ഇന്ത്യക്ക് ഒരു രാഷ്ട്രപതിയുണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 52 

  • രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ക്കുറിച്ച്  പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ  54 

  • രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്ന ആശയം കടമെടുത്തത് - അയർലന്റിൽ നിന്ന് 

  • രാഷ്ട്രപതിയുടെ കാലാവധിയെ ക്കുറിച്ച്  പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 56

  • രാഷ്ട്രപതിയായി മത്സരിക്കാനുള്ള യോഗ്യതയെക്കുറിച്ച്  പ്രതിപാദിക്കുന്ന ആർട്ടിക്കിൾ- ആർട്ടിക്കിൾ 58 

ഇന്ത്യൻ രാഷ്ട്രപതിയായി മത്സരിക്കുന്നതിനുള്ള യോഗ്യതകൾ 

  • ഇന്ത്യൻ പൌരനായിരിക്കണം 

  • 35 വയസ്സ് പൂർത്തിയായിരിക്കണം 

  • ലോക്സഭ അംഗമാകുന്നതിനുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം 

  • ആദായം പറ്റുന്ന ഒരു പദവിയും കേന്ദ്ര സംസ്ഥാന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വഹിക്കാൻ പാടില്ല 

പദവികളും മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായവും 

  • രാഷ്ട്രപതി- 35 

  • ഉപ രാഷ്ട്രപതി - 35 

  • പ്രധാന മന്ത്രി - 25 

  • ഗവർണർ - 35 

  • മുഖ്യമന്ത്രി - 25 

  • ലോക്സഭാംഗം - 25 

  • രാജ്യസഭാംഗം - 30 

  • എം . എൽ എ - 25 

  • സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൌൺസിൽ അംഗം - 30 

  • പഞ്ചായത്തംഗം  - 21 


Related Questions:

The President of India has the power of pardoning under _____.

ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത്/ഏതൊക്കെ ?

1. ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും വ്യക്തമായ ഭൂരി പക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം.

2. മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം.

3. രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരം.

4. രാഷ്ട്രപതിയുടെ ഗവർണറെ നിയമിക്കാനുള്ള അധികാരം.

താഴെ പറയുന്നവയിൽ കെ. ആർ നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി 

2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

3) ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി 

4) മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായ ഏക വ്യക്തി. 

The executive authority of the union is vested by the constitution in the :
Who summons the meetings of the Parliament?