App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ അന്തരീക്ഷപാളികളിൽ അടങ്ങിയിരിക്കുന്ന ജലാംശമാണ്?

Aസാന്ദ്രീകരണം

Bചാലകം

Cജലപാതം

Dആർദ്രത

Answer:

D. ആർദ്രത

Read Explanation:

ആർദ്രത

  • അന്തരീക്ഷത്തിലെ ജലം അന്തരീക്ഷത്തിലെ ജലാംശത്തെ ആർദ്രത (Humidity) എന്നു വിളിക്കുന്നു.

  • താപനില വ്യത്യസ്‌ത പ്രദേശങ്ങളിലെന്നപോലെ വിവിധ സമയങ്ങളിലും ആർദ്രത വ്യത്യസ‌തമായിരിക്കും.

  • വായുവിലടങ്ങിയിട്ടുള്ള നീരാവിയുടെ യഥാർഥ അളവിനെ കേവല ആർദ്രത (Absolute humidity) എന്നാണ് വിളിക്കുന്നത്.

  • ഇത് ഒരു ക്യൂബിക് മീറ്റർ വായുവിൽ എത്ര ഗ്രാം ജലബാഷ്‌പം (g/m3) എന്ന ഏകകത്തിലാണ് കണക്കാക്കുന്നത്.

  • നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ അളവിന് പരിധിയുണ്ട്.

  • അന്തരീക്ഷം നീരാവിപൂരിതമാകുന്ന അവസ്ഥയെ പൂരിതാവസ്ഥ (Saturation level) എന്നു വിളിക്കുന്നു.


Related Questions:

തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരത്തിൽ തുവൽകെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ആണ് ?
വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപം കൊള്ളുന്ന അന്തരീക്ഷ അവസ്ഥയാണ്:
താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ് :
ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഉഷ്മാവാണ് :
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ: