App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനുള്ളിലെ സാന്മാർഗിക ശക്തി ഏതാണ് ?

Aഇദ്ദ്

Bഈഗോ

Cസൂപ്പർ ഈഗോ

Dബോധമനസ്സ്

Answer:

C. സൂപ്പർ ഈഗോ

Read Explanation:

  • വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്,  ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു. 

അത്യഹം / സൂപ്പർ ഈഗോ 

  • ആദർശ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. 
  • മനസ്സാക്ഷിയുടെ ശബ്ദമായി പ്രവർത്തിക്കുന്നു. 
  • മനുഷ്യനുള്ളിലെ സാന്മാർഗിക ശക്തിയാണ് സൂപ്പർ ഈഗോ.
  • മനസ്സിൻറെ സാന്മാർഗികമായും സാംസ്കാരികമായും അനുബന്ധനം ചെയ്യപ്പെട്ട അംശമാണ് സൂപ്പർ ഈഗോ.  
  • സാമൂഹിക വക്താക്കൾ അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ പറ്റുന്ന രീതിയിൽ ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രമിക്കുന്നത്. അതുകൊണ്ട് സാന്മാർഗികതത്വം (Principle of morality) അനുസരിച്ച് സൂപ്പർ ഈഗോ പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. 
  • അന്തിമമായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രേരകശക്തിയാണ് സൂപ്പർ ഈഗോ. 

Related Questions:

റോഷാ മഷിയൊപ്പു പരീക്ഷയിൽ എത്ര മഷിയൊപ്പുകൾ ആണ് ഉപയോഗിക്കുന്നത് ?
മനുഷ്യ മനസ്സിലെ പോലീസ് ഫോഴ്സ് എന്ന് അറിയപ്പെടുന്നത് :

ചുവടെ തന്നിരിക്കുന്നവയിൽ വിഷാദരോഗത്തിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

  1. അസ്വസ്ഥത
  2. പിരിമുറുക്കം 
  3. ഉൾവലിയൽ
Which of the following is an example of an ambient stressor ?
Select the personality traits put forwarded by Allport: