Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാംക്ലാസിൽ പഠിക്കുന്ന കഴിവ് കുറഞ്ഞ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ അധ്യാപകൻ സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ പ്രബലന രീതി ?

Aതുടർ പ്രബലനം

Bനിശ്ചിത ഇടവേളാ പ്രബലനം

Cനിശ്ചിത അനുപാത പ്രബലനം

Dചഞ്ചല ഇടവേള പ്രബലനം

Answer:

A. തുടർ പ്രബലനം

Read Explanation:

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങൾ:

  1. പ്രതികരണം (Response)
  2. ചോദകം (Stimulus)
  3. പ്രബലനം (Reinforcement)

 

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ സവിശേഷതകൾ:

  1. സ്കിന്നറിന്റെ സിദ്ധാന്തത്തിലെ കേന്ദ്രബിന്ദു, പ്രബലനം (Reinforcement) ആണ്.  
  2. അഭിലഷണീയമായ ഒരു പ്രതികരണം ഉണ്ടായാൽ, ഉടൻ തന്നെ നൽകപ്പെടുന്ന ചോദകത്തെ, പ്രബല ചോദകമെന്നറിയപ്പെടുന്നു. ഈ പ്രക്രിയയെ പ്രബലനം എന്നും പറയുന്നു.
  3. ഒരു പ്രതികരണത്തിന്റെ ആവർത്തനത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് പ്രബലനം.
  4. പ്രബലനത്തെ ബലപ്പെടുത്തുകയാണ് ഓരോ ചോദകവും ചെയ്യുന്നത്.

  • ധന പ്രബലനം (Positive Reinforcement):

          ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.

  • ഋണ പ്രബലനം (Negative Reinforcement):

     അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.

  • പോസിറ്റീവ് പണിഷ്മെൻറ്

ഒരു വ്യവഹാരത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഒരു ചോദകം നൽകുന്നു.

  • നെഗറ്റീവ് പണിഷ്മെൻറ്

ഒരു വ്യവഹാരത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ചോദകം നീക്കം ചെയ്യുന്നു


Related Questions:

പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നവർ ?

  1. സോക്രട്ടീസ്
  2. ജോൺ ഡ്യൂയി
  3. പ്ലേറ്റോ
  4. റൂസ്സോ
    ഒരു പഠിതാവിൻ്റെ പഠന പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?
    നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്ന വിദ്യാഭ്യാസ ദർശനം ഏത് ?
    Which Gestalt principle is most closely related to the idea of perceiving an incomplete circle as a whole circle?
    താഴെ തന്നിരിക്കുന്നവയിൽ അഭിരുചി ശോധകങ്ങൾ ഏതെല്ലാം?