App Logo

No.1 PSC Learning App

1M+ Downloads
നോർവെസ്റ്റർ എന്ന പ്രാദേശിക വാതം ബംഗാളിൽ അറിയപ്പെടുന്ന പേര്?

Aചെറിബ്ലോസം

Bലൂ

Cകാൽബൈശാഖി

Dചിനൂക്ക്

Answer:

C. കാൽബൈശാഖി

Read Explanation:

ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റുകൾ

  1. മാമ്പഴക്കാറ്റ് (Mango Shower):
    • വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായി രൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണിവ.
    • മാമ്പഴം നേരത്തെ പഴുത്ത് പാകമാകാൻ സഹായകമാകുന്നതിനാലാണ് ഇവ പ്രാദേശികമായി മാമ്പഴക്കാറ്റ് എന്നറിയപ്പെടു ന്നത്.
  2. കാപ്പി പൂവിടും മഴ (Blossom Shower):
    • കേരളത്തിലും പരിസരപ്രദേശങ്ങളിലും കാപ്പി പൂക്കുന്നത് ഈ മഴയോടെയാണ്.
  3. നോർവെസ്റ്റർ (Nor Wester):
    • ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ.
    • 'വൈശാഖമാസത്തിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭം' എന്നർഥംവരുന്ന കാൽബൈ ശാഖി' എന്ന പ്രാദേശികനാമത്തിൽ നിന്നു തന്നെ ഇവയുടെ വിനാശകരമായ സ്വഭാവം വ്യക്തമാണ്.
    • ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്.
    • അസമിൽ ഇവ ബർദോളി ഛീര' എന്നറിയപ്പെടുന്നു.
  4. ലൂ (Loo):
    • വടക്കേ ഇന്ത്യൻ സമതലങ്ങളിൽ പഞ്ചാബ് മുതൽ ബിഹാർ വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റുകൾ.
    • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.

Related Questions:

ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്
ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ രൂപീകരണത്തിനു കാരണമായ ആഗോള വാതമേത് ?

ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
  • രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
കാൽബൈശാഖി എന്നത് :