Challenger App

No.1 PSC Learning App

1M+ Downloads
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?

Aകാലിക വാതങ്ങൾ

Bപശ്ചിമ വാതങ്ങൾ

Cആഗോള വാതങ്ങൾ

Dധ്രുവീയ വാതങ്ങൾ

Answer:

A. കാലിക വാതങ്ങൾ

Read Explanation:

കാലിക വാതങ്ങൾ 

ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ  

 
നിശ്ചിത ഇടവേളകളിൽ മാത്രം അവർത്തിച്ചുണ്ടാകുന്ന കാറ്റുകളാണ്  ഇവ 
 
പ്രധാന കാലിക വാതങ്ങൾ - മൺസൂൺ കാറ്റ് , കരക്കാറ്റ് , കടൽകാറ്റ് 

Related Questions:

Q. വിവിധ ഭൗമ പ്രതിഭാസങ്ങൾ സംബന്ധിച്ച് ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂഗർഭ ജലത്തിന്റെ അപരദന നിക്ഷേപണ ഭൂരൂപങ്ങൾ, മുഖ്യമായും ചുണ്ണാമ്പുശില പ്രദേശങ്ങളിലാണ് കാണുന്നത്. ചുണ്ണാമ്പ് ഗുഹകൾ, രൂപം കൊള്ളുന്ന പ്രവർത്തനമാണ് ‘ഡിഫ്ളേഷൻ’.
  2. തിരമാലകളുടെ നിക്ഷേപണ ഫലമായി, മണൽ, മിനുസമായ ചരൽ മുതലായവ, കടൽത്തീരത്ത് നിക്ഷേപിച്ചുണ്ടാകുന്ന ഭൂരൂപങ്ങളാണ് ബീച്ചുകൾ.
  3. ചുഴറ്റി വീശുന്ന ശക്തമായ കാറ്റ്, മരുഭൂമിയിലെ വരണ്ട മണൽ, മണ്ണിനെ ഇളക്കി മാറ്റി കൊണ്ടു പോകുന്ന, അപരദന പ്രവർത്തനം അറിയപ്പെടുന്നത് ‘അപരദനം’ എന്നാണ്.
  4. സൗരോർജ്ജ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളിലും, ഭൂമിയുടെ ഭ്രമണവുമാണ്, വിവിധ മർദ്ദ മേഖലകളുടെ രൂപീകരണത്തിന്റെ അടിസ്ഥാനം.

    ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1.ധാതുവിന്റെ അപവർത്തനാങ്കം

    2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

    3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം

    ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് -

    താഴെ പറയുന്നതിൽ  ന്യൂ ഗിനിയയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ലോകത്തെ രണ്ടാമത്തെ വലിയ ദ്വീപാണ് ന്യൂ ഗിനിയ 
    2. ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് 
    3. ന്യൂ ഗിനിയയുടെ  കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഫിലിപ്പൈൻസിന്റെയും ഭാഗമാണ്
    4. സോളമൻ ദ്വീപുകളെയും ന്യൂ ഗിനിയയെയും വേർതിരിക്കുന്ന കടലിടുക്കാണ് - ടോറസ് കടലിടുക്ക്  

    ചെറിയ തോത് ഭൂപടങ്ങൾക്ക് (Small Scale Maps) ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം ?

    1. അറ്റ്ലസ് ഭൂപടം
    2. കഡസ്ട്രൽ ഭൂപടം
    3. ധരാതലീയ ഭൂപടം