നോർവെസ്റ്ററുകൾ അസമിൽ അറിയപ്പെടുന്ന പേര് ?
Aമാംഗോ ഷവർ
Bബ്ലോസം ഷവർ
Cബർദോളി ഛീര
Dലൂ
Answer:
C. ബർദോളി ഛീര
Read Explanation:
- നോർവെസ്റ്റർ -ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റ്
- കാൽബൈശാഖി എന്ന പേരിലും അറിയപ്പെടുന്നു
- 'വൈശാഖ മാസത്തിൽ സംഭവിക്കുന്ന പ്രകൃതി ക്ഷോഭം 'എന്നാണ് ഇതിന്റെ അർത്ഥം
- അസമിൽ അറിയപ്പെടുന്ന പേര് - ബർദോളി ഛീര
- തേയില ,ചണം ,നെല്ല് എന്നീ വിളകൾക്ക് അനുയോജ്യമാണ്
- ബ്ലോസം ഷവർ - കേരളത്തിലും പരിസര പ്രദേശങ്ങളിലും കാപ്പി പൂക്കാൻ സഹായിക്കുന്ന മഴ
- മാംഗോ ഷവർ -കേരളത്തിലും കർണാടക തീരത്തും സാധാരണയായി രൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റ്
- ലൂ - ഇന്ത്യൻ ഉത്തരസമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്