App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധന്റെ തേരാളിയുടെ പേര് :

Aസാരിപുത്ത

Bഛന്ന

Cആനന്ദ

Dഇവയൊന്നുമല്ല

Answer:

B. ഛന്ന

Read Explanation:

  • മനുഷ്യന്റെ ദുഃഖപൂർണ്ണമായ ജീവിത്തതിന് ഒരു ശാശ്വത പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ 29-മത്തെ വയസ്സിൽ ഗൗതമ ബുദ്ധൻ വീടുവിട്ടിറങ്ങി.

  • ഛന്ന എന്ന തേരാളിയുടെ സഹായത്തോടെ 'കാന്തക' എന്ന കുതിരയിലാണ് അദ്ദേഹം നാടുവിട്ടത്.

  • ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത് "മഹാപരിത്യാഗം" അഥവാ “മഹാനിഷ്ക്രമണ" എന്നാണ്.

  • 35-ാമത്തെ വയസ്സിൽ ബീഹാറിലെ ബുദ്ധഗയയിലെ നിരഞ്ജന നദീതീരത്തുള്ള ബോധി വൃക്ഷച്ചുവട്ടിൽവെച്ച് നിർവ്വാണം നേടുകയും ചെയ്തു.

  • ബോധിവൃക്ഷം മുറിച്ചുകളഞ്ഞത് ഗൗഡരാജാവായ ശശാങ്കൻ

  • തൃഷ്ണയാണ് ദുഃഖത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാൻ അദ്ദേഹം അഷ്ടാംഗമാർഗ്ഗം നിർദ്ദേശിച്ചു.

  1. ശരിയായ വിശ്വാസം

  2. ശരിയായ വാക്ക്

  3. ശരിയായ ജീവിതം

  4. ശരിയായ സ്മരണ

  5. ശരിയായ ചിന്ത

  6. ശരിയായ പ്രവൃത്തി

  7. ശരിയായ പരിശ്രമം

  8. ശരിയായ ധ്യാനം


Related Questions:

The name Buddha means ?

ജൈനമതത്തിലെ ത്രിരത്നങ്ങൾ ഏവ :

  1. ശരിയായ വിശ്വാസം
  2. ശരിയായ സ്മരണ
  3. ശരിയായ ധ്യാനം
  4. ശരിയായ അറിവ്
  5. ശരിയായ പ്രവൃത്തി
    കലിംഗ യുദ്ധം ഏത് വർഷമാണ് നടന്നത്
    ജൈനമതം ഗുജറാത്തിൽ പ്രചരിപ്പിച്ചത് ആര് ?
    ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ :