Aആർ എസ് ഗവായി
Bസഞ്ജീവ് ഖന്ന
Cബി ആർ ഗവായി
Dഡി വൈ ചന്ദ്രചൂഡ്
Answer:
C. ബി ആർ ഗവായി
Read Explanation:
സുപ്രീം കോടതിയുടെ മുഖ്യ ന്യായാധിപൻ (CJI) -
ഇന്ത്യൻ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (CJI). ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124 അനുസരിച്ചാണ് സുപ്രീം കോടതിയിലെ ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നത്.
സുപ്രീം കോടതിയുടെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും തലവനാണ് ചീഫ് ജസ്റ്റിസ്.
ചീഫ് ജസ്റ്റിസിന്റെ നിയമനം, കാലാവധി, അധികാരങ്ങൾ
ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് സാധാരണയായി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. ഈ കീഴ്വഴക്കം സീനിയോറിറ്റി പ്രിൻസിപ്പൽ എന്നറിയപ്പെടുന്നു.
ഒരു സുപ്രീം കോടതി ജഡ്ജിയുടെയും ചീഫ് ജസ്റ്റിസിന്റെയും വിരമിക്കൽ പ്രായം 65 വയസ്സാണ്.
സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരെ നിയമിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ ഉപദേശം നിർണായകമാണ്.
കേസുകൾ ബെഞ്ചുകൾക്ക് വിഭജിച്ച് നൽകുന്നതിനും, വിവിധ ബെഞ്ചുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും CJI-ക്ക് പ്രത്യേക അധികാരങ്ങളുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്: ഹരിലാൽ ജെ. കനിയ (1950-1951).
ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് പദവി വഹിച്ചത്: ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് (ഏഴ് വർഷവും നാല് മാസവും - ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിതാവ്).
ഏറ്റവും കുറഞ്ഞ കാലം ചീഫ് ജസ്റ്റിസ് പദവി വഹിച്ചത്: ജസ്റ്റിസ് കമൽ നരേൻ