ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
Aസിയാൽ
Bസിമ
Cമാന്റിൽ
Dനിഫെ
Answer:
A. സിയാൽ
Read Explanation:
ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം
ഭൂവൽക്കത്തിന്റെ രണ്ട് ഭാഗങ്ങൾ
1. വൻകര ഭൂവൽക്കം
2. സമുദ്ര ഭൂവൽക്കം
ശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം
ഭൂമിയുടെ വൻകര ഭൂവൽക്കം (Continental Crust) അറിയപ്പെടുന്ന പേര് സിയാൽ (Sial) എന്നാണ്.
സിയാൽ (Sial) എന്ന പേര് അതിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന രണ്ട് മൂലകങ്ങളെ സൂചിപ്പിക്കുന്നു:
Si - സിലിക്ക (Silica)
Al - അലുമിനിയം (Aluminium)
വൻകര ഭൂവൽക്കം കടുപ്പമേറിയതും സാന്ദ്രത കുറഞ്ഞതുമാണ്.
വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം - ഏകദേശം 35 km
ഇതിനു താഴെയായി സ്ഥിതി ചെയ്യുന്ന സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിമ (Sima) എന്ന പേരിലാണ്.
സിമയിൽ പ്രധാനമായും സിലിക്കയും മഗ്നീഷ്യവുമാണ് (Ma - Magnesium) അടങ്ങിയിരിക്കുന്നത്.
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം - ഏകദേശം 5 km 10 km മുതൽ വരെ