Challenger App

No.1 PSC Learning App

1M+ Downloads
സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു ?

Aഅസം ഹിമാലയം

Bപഞ്ചാബ് ഹിമാലയം

Cകുമയൂണ്‍ ഹിമാലയം

Dനേപ്പാള്‍ ഹിമാലയം

Answer:

C. കുമയൂണ്‍ ഹിമാലയം

Read Explanation:

ഹിമാലയത്തിൻ്റെ വിഭജനം നന്ദി താഴ്‌വരകളുടെ അടിസ്ഥാനത്തിൽ : 

നദീ താഴ് വരകളെ അടിസ്ഥാനമാക്കി സർ സിഡ്‌നി ബർണാർഡ് ഹിമാലയത്തെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

  1. പഞ്ചാബ് ഹിമാലയം
  • സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഭാഗം
  • ഏകദേശം 560 കി.മീ നീളമുള്ള ഭാഗമാണിത്.
  • പഞ്ചാബ് ഹിമാലയം ഭാഗത്തുള്ള പ്രധാനപ്പെട്ട പർവ്വതനിരകൾ - കാരക്കോറം, ലഡാക്ക്, സസ്കർ, പീർ പഞ്ചൽ, ധൗല ധർ
  1. കുമയൂൺ ഹിമാലയം
  • സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗമാണ് കുമയൂൺ ഹിമാലയം.
  • ഏകദേശം 320 കി.മീ നീളമുള്ള ഭാഗമാണിത്.
  • ഗംഗയും യമുനയും ഉൽഭവിക്കുന്നത് കുമയൂൺ ഹിമാലയത്തിൽ നിന്നാണ്.
  • ഡൂണുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കുമയൂൺ ഹിമാലയത്തിലാണ്.
  1. നേപ്പാൾ ഹിമാലയം 
  • കാളി നദിക്കും ടീസ്റ്റ/തിസ്ത നദിക്കും ഇടയിലുള്ളതുമായ ഭാഗമാണ് നേപ്പാൾ ഹിമാലയം.
  • ഏകദേശം 800 കി.മീ നീളമുള്ള ഭാഗമാണിത്.
  1. അസം ഹിമാലയം 
  • ടീസ്റ്റ/തിസ്ത നദിക്കും ബ്രഹ്മപുത്രാ നദിക്കും ഇടയിലുള്ള ഭാഗമാണ് അസം ഹിമാലയം.
  • ഏകദേശം 750 കി.മീ നീളമുള്ള ഭാഗമാണിത്. 

 


Related Questions:

ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ 'ബാരൺ' സ്ഥിതിചെയ്യുന്നത് :
സംഘകാലഘട്ടത്തിൽ ‘ കുറിഞ്ചി ’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു ?

ഹിമാലയൻ പർവ്വതനിരയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. ഹിമാലയൻ പർവ്വതനിരയിൽ ഏറ്റവും ഉയരം കൂടിയ നിര ഹിമാദ്രി
  2. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു
  3. സിന്ധു , ഗംഗ , ബ്രഹ്മപുത്ര എന്നീ നദികൾ ഹിമാലയൻ നദികൾ എന്നറിയപ്പെടുന്നു
    ധോല ധാർ ശ്രേണി ഹിമാലയത്തിലെ ഏത് ഡിവിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉത്തരേന്ത്യൻ സമതലങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :
    (i) ഫലഭൂയിഷ്ഠമായ മണ്ണ്
    (ii) നദികളാൽ ജലസമൃദ്ധം
    (iii) നിരപ്പാർന്ന ഭൂപ്രദേശം
    (iv) ജനനിബിഡം