Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?

Aബ്ലാക്ക് സൺഡേ

Bബ്ലഡ്ഡി സൺഡേ

Cറിബല്യസ് ഫ്രൈഡേ

Dബ്ലാക്ക് ഫ്രൈഡേ

Answer:

B. ബ്ലഡ്ഡി സൺഡേ

Read Explanation:

ബ്ലഡ്ഡി സൺഡേ

  • 1905 ജനുവരി 22ന്-ന് റഷ്യയിൽ തൊഴിലാളികൾക്ക് നേരെ ഭരണകൂടം നടത്തിയ പട്ടാള വെടിവയ്പ്പിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവമാണ് രക്തപങ്കിലമായ ഞായറാഴ്ച (Bloody Sunday) എന്നറിയപ്പെടുന്നത്.
  • പെട്രോഗ്രാഡിലെ തൊഴിലാളികൾ സാർ ചക്രവർത്തിക്ക് ഒരു നിവേദനം നൽകുന്നതിന് വേണ്ടി പുരോഹിതനായ ഫാദർ ജോർജ് ഗാപ്പന്റെ നേതൃത്വത്തിൽ വിന്റർ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
  • ആയുധങ്ങളൊന്നുമില്ലാതെ തികച്ചും സമാധാനപരമായി വന്ന ഈ മാർച്ചിന് നേരെ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു.
  • കർഷകരും തൊഴിലാളികളും അടങ്ങുന്ന അനവധി പേരാണ് ഇതിൽ കൊല്ലപ്പെട്ടത്.
  • ഈ സംഭവത്തെ തുടർന്ന് റഷ്യയിൽ അനേകം കലാപങ്ങൾ പൊട്ടിപുറപ്പെട്ടു.
  • 1917ലെ ഫെബ്രുവരി വിപ്ലവത്തിന് കാരണമായ മുഖ്യ സംഭവങ്ങളിലൊന്നാണിത്.

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് 1917ലെ റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടത്?

  1. സാർസുകളുടെ ഏകാധിപത്യ ഭരണം
  2. ബോസ്റ്റൺ ടീ പാർട്ടി
  3. സോഷ്യലിസ്റ്റ് പാർട്ടികളുടെ രൂപീകരണം
  4. സ്റ്റാമ്പ് ആക്ടസ്
    റഷ്യയിൽ കൂട്ടുകൃഷി സമ്പ്രദായത്തെ എതിർത്ത സമ്പന്നരായ ഭൂവുടമ വർഗ്ഗം ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?
    താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?
    മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?
    1905-ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് ആര് ?