App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ നിയമനിർമ്മാണസഭയുടെ പേര് :

Aലോകസഭ

Bപാർലമെന്റ്

Cരാജ്യസഭ

Dക്യാബിനറ്റ്

Answer:

B. പാർലമെന്റ്

Read Explanation:

പാർലമെന്റ്

  • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 5 ൽ പാർലമെന്റിനെ കുറിച്ച് പ്രതിപാദിക്കുന്നു

  • ആർട്ടിക്കിൾ 79 മുതൽ 122 വരെയുള്ള ഭാഗങ്ങളിൽ പാർലമെന്റിന്റെ രൂപീകരണം ,കാലാവധി ,പ്രവർത്തന രീതി എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു

  • ഇന്ത്യൻ രാഷ്ട്രപതി ,ലോകസഭ ,രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെൻറ്

  • 348 ആം വകുപ്പ് പ്രകാരം പാർലമെന്റിൽ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ് ഉം ഹിന്ദിയുമാണ്

  • പാർലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത് - ലോക്സഭ

  • ലോക്സഭയെകുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 81

  • ലോകസഭ അധ്യക്ഷൻ്റെ അനുമതിയുണ്ടെങ്കിൽ മാതൃ ഭാഷയിൽ ലോക സഭാംഗത്തിന് ആശയ വിനിമയം നടത്താം

  • പാർലമെന്റിന്റെ സഹായമില്ലാതെ നിയമ നിർമ്മാണം നടത്തുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരം - ഓർഡിനൻസ്

  • ഓർഡിനൻസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 123

  • ഓർഡിനൻസ് രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം

പാർലമെന്റിന്റെ ആവശ്യം:

  • ഗവൺമെന്റിന്റെ ഘടകങ്ങളിൽ, ഏറ്റവും പ്രാഥമിക സ്വഭാവമുള്ളത്, പാർലമെന്റിനാണ്.

  • ഒരു ഗവൺമെന്റിന് തെരഞ്ഞെടുക്കാനും, പിരിച്ചു വിടാനുമുള്ള യഥാർത്ഥ അധികാരം, പാർലമെന്റിൽ, നിക്ഷിപ്തമാണ്.

  • ഒരു ക്യാബിനറ്റ് എത്ര ശക്തമായതാണെങ്കിലും, നിയമ നിർമ്മാണ സഭയായ പാർലമെന്റിൽ, ഭൂരിപക്ഷം നില നിർത്തേണ്ടതുണ്ട്.

  • ഏറ്റവും ജനാധിപത്യപരമായ ഒരു തുറന്ന സംവാദ വേദിയായി, പാർലമെന്റിനെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

  • ക്യാബിനറ്റിലെ എത്ര കരുത്തനായ നേതാവായാലും, പാർലമെന്റിനെ അഭിമുഖീകരിക്കുകയും, അതിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ, നൽകുകയും വേണം.

  • പാർലമെന്റിന്റെ ജനാധിപത്യപരമായ അധികാരമാണ് ഇത് പ്രകടമാകുന്നത്.


Related Questions:

Delivery of Books Act was enacted in
പാർലമെന്റ് സമ്മേളനം തൽസമയം സംരക്ഷണം ചെയ്യുന്നതിനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
സെട്രൽ വിസ്ത പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?
Who decides whether a bill is money bill or not?
ഇന്ത്യൻ പാർലമെൻ്റിലെ ഇരു സഭകളിലെയും എം പി മാരുടെ പുതുക്കിയ ശമ്പളം എത്ര ?