Challenger App

No.1 PSC Learning App

1M+ Downloads
ആകാശത്തിൻ്റെ നീല നിറത്തിന് കാരണമായ പ്രതിഭാസത്തിന്റെ പേര്?

Aപ്രകീർണനം

Bപ്രതിഫലനം

Cവിസരണം

Dഅപവർത്തനം

Answer:

C. വിസരണം

Read Explanation:

  • സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത തരംഗ ദൈർഘ്യങ്ങളുള്ള വർണ്ണങ്ങൾ അന്തരീക്ഷത്തിലെ വായു തന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ് വിസരണം (Scattering).

  • സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ, അന്തരീക്ഷത്തിലുള്ള ചെറിയ വാതക തന്മാത്രകളിലും പൊടിപടലങ്ങളിലും തട്ടി പ്രകാശം നാലുപാടുകളിലേക്കും ചിതറിപ്പോകുന്നു. ഇതിനെയാണ് വിസരണം എന്ന് വിളിക്കുന്നത്.

  • സൂര്യപ്രകാശത്തിലെ ഏഴ് നിറങ്ങളിൽ (VIBGYOR) തരംഗദൈർഘ്യം (Wavelength) കുറഞ്ഞ നിറങ്ങളാണ് നീലയും വയലറ്റും.

  • തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങൾക്ക് കൂടുതൽ വിസരണം സംഭവിക്കുന്നത് കൊണ്ട് നീല നിറം അന്തരീക്ഷത്തിൽ മുഴുവൻ പടർന്നുനിൽക്കുന്നു.

  • നമ്മുടെ കണ്ണുകൾക്ക് വയലറ്റ് നിറത്തേക്കാൾ നീല നിറം കൂടുതൽ തിരിച്ചറിയാൻ കഴിയുന്നതുകൊണ്ടാണ് ആകാശം നമുക്ക് നീലയായി അനുഭവപ്പെടുന്നത്.


Related Questions:

If the time period of a sound wave is 0.02 s, then what is its frequency?
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം
സ്ഥാനാന്തരവും ദൂരവും തമ്മിലുള്ള അംശബന്ധം :

പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ?

  1. കാറ്റ്
  2. തിരമാല
  3. പെട്രോൾ
  4. കൽക്കരി
പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ മൂല്യം.................... ആണ്.