App Logo

No.1 PSC Learning App

1M+ Downloads
അവിവാഹിതരായ അമ്മമാരുടേയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aശരണ്യ

Bസ്നേഹ സ്‌പർശം

Cആശ്വാസനിധി

Dസഹായഹസ്‌തം

Answer:

B. സ്നേഹ സ്‌പർശം

Read Explanation:

സ്നേഹ സ്‌പർശം

  • അവിവാഹിതായ, അഗതികളായ അമ്മമാർക്ക് ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹ സ്പർശം.
  • പ്രതിമാസം 2000 രൂപ വരെ ധനസഹായം നൽകി ഇവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.
  • ചൂഷണങ്ങളിലൂടെ അമ്മമാരായ അവിവാഹിതരും കുഞ്ഞുങ്ങൾ നിലവിലുള്ളവരുമായിരിക്കണം അപേക്ഷകർ.
  • 65 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
  • നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവർക്കോ, മറ്റ് പെൻഷനുകൾ ലഭിക്കുന്നവർക്കോ ഈ ആനുകൂല്യം ലഭിക്കില്ല.

Related Questions:

A Government of Kerala project to make Government hospitals people friendly by improving their basic infrastructure:
വിമുക്തി മിഷൻ്റെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ആര് ?
കേരള സർക്കാരിന്റെ “ദിശ" ഹെല്പ്ലൈൻ നമ്പർ ഏതാണ് ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
സ്ത്രീകളിൽ അനീമിയ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ ഏതാണ് ?