App Logo

No.1 PSC Learning App

1M+ Downloads
ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?

Aഎന്റെ ഗന്ധർവ്വ സ്നേഹിതൻ

Bനീലവെളിച്ചം

Cതേന്മാവ്

Dയക്ഷി

Answer:

B. നീലവെളിച്ചം

Read Explanation:

  • നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന മലയാളചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്.
  • സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്.
  • വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 2-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു.
  • മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.

Related Questions:

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?
കേരളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രമായ 'പടയോട്ടം' എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
മലയാള സിനിമാ ചരിത്രത്തിൽ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി രൂപ കളക്ഷൻ നേടിയ ആദ്യ ചലച്ചിത്രം ഏത് ?
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ഓ ടി ടി സിനിമ പ്ലാറ്റ്‌ഫോം ഏത് ?
പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച കഥാ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?