Challenger App

No.1 PSC Learning App

1M+ Downloads
പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ്?

Aകരക്കാറ്റ്

Bകടൽക്കാറ്റ്

Cതാഴ്വരക്കാറ്റ്

Dപർവ്വതക്കാറ്റ്

Answer:

B. കടൽക്കാറ്റ്

Read Explanation:

• പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ് - കടൽക്കാറ്റ് • രാത്രികാലങ്ങളിൽ കരയിൽനിന്നും കടലിലേക്ക് വീശുന്ന കാറ്റ് - കരക്കാറ്റ് • പകൽ സമയം താഴ്വരകളിൽനിന്നു പർവ്വതചരിവുകളിലൂടെ വീശുന്ന കാറ്റ് - താഴ്വരക്കാറ്റ് • രാത്രികാലങ്ങളിൽ പർവ്വതങ്ങളിൽനിന്നും താഴ്വരകളിലേക്ക് വീശുന്ന തണുത്തകാറ്റ് - പർവ്വതക്കാറ്റ്


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ആഗോളവാതം ഏതെന്ന് തിരിച്ചറിയുക :

  • ഉഷ്ണമേഖലയിലെ ആഗോളവാതം.

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ

  • നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നു

റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?
പൂർവവാതങ്ങൾ എന്നറിയപ്പെടുന്നത് ?

ഉഷ്ണമേഖലാ ചക്രവാതങ്ങൾ വിവിധ രാജ്യങ്ങളിലെ/ സമുദ്ര മേഖലകളിലെ പേരുകൾ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തുക

  1. ഇന്ത്യൻ മഹാസമുദ്രം - സൈക്ലോൺ
  2. അറ്റ്ലാന്റിക് സമുദ്രം, കരീബിയൻ സമുദ്രം - ഹരിക്കെയ്ൻ
  3. ചൈന കടൽ, പസഫിക് സമുദ്രം ടൈഫൂൺ
  4. പശ്ചിമ ഓസ്ട്രേലിയൻ സമുദ്രം - ടൊർണാഡോ
    വില്ലി വില്ലീസ് എന്ന ഉഷ്ണ ചക്ര വാതം വീശുന്നത് എവിടെ ?