ഒരു വർഷം 100 തൊഴിൽദിനങ്ങൾ എന്നത് 125 ആക്കി
ഗ്രാമസഭകൾവഴി തൊഴിലുറപ്പ് വിഭാവനം ചെയ്തിരുന്ന രീതി ഇനിയില്ല
സംസ്ഥാനങ്ങൾ 10 ശതമാനം വിഹിതം വഹിച്ചിരുന്നത് 40% ആക്കി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും ജമ്മു- കാശ്മീരിലും 90 ശതമാനം നിലനിർത്തി
നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക്കേന്ദ്രം മുഴുവൻ തുകയും നൽകും
ദിവസക്കൂലി ഒരാഴ്‌ചയ്ക്കുള്ളിൽ കൊടുത്തു തീർക്കണം. പരമാവധി രണ്ടാഴ്‌ചവരെയാകാം
15 ദിവസങ്ങൾക്കകം തൊഴിൽ നൽകാനായില്ലെങ്കിൽ ഗുണദോക്താക്കൾക്ക് തൊഴിലില്ലായ്മ വേതനം സംസ്ഥാനസർക്കാർ നൽകണം
സംസ്ഥാനത്തിന് അനുവദിക്കേണ്ട കേന്ദ്രവിഹിതം, കേന്ദ്രസർക്കാർ നിശ്ചയിക്കും.
അനുവദിക്കുന്ന വിഹിതത്തിന് മുകളിലേക്ക് ചെലവ് വർധിച്ചാൽ അത് സംസ്ഥാനസർക്കാർ വഹിക്കണം
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ) പേര് അടക്കം മാറ്റി ബദൽ നടപ്പാക്കാനുള്ള ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിക്കുന്നത് - 2025 ഡിസംബർ 16
2005ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.