സൗരയൂഥത്തിൽ ജീവൻ നില നിൽക്കുന്ന ഏക ഗ്രഹമാണ് ഭൂമി. ഭൂമിയ്ക്ക് സവിശേഷമായ ഒരു ഗോളാകൃതി യാണുളളത്. ധ്രുവങ്ങൾ അല്പം പര ന്നതും ഭൂമധ്യരേഖാഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണിത്. ഈ ആകൃതിയാണ് ജിയോയിഡ് (Geoid). ജിയോയിഡ് എന്ന പദത്തിന് ഭൂമിയുടെ ആകൃതി എന്നാണ് അർഥം.