App Logo

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിനും താഴെ നെല്‍ക്കൃഷിയുള്ള ലോകത്തിലെ ഏകപ്രദേശമേത്‌?

Aകുട്ടനാട്

Bകൽക്കട്ട

Cതഞ്ചാവൂർ

Dതിരുവാരൂർ

Answer:

A. കുട്ടനാട്

Read Explanation:

  • കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്.
  • കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്.
  • ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.
  • 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.
  • സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം.
  • സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം?

1) നെല്ല്

2) ഗോതമ്പ്

3) കടുക്

4) പുകയില

5) ചോളം

6) പരുത്തി

7) ചണം

8) പഴവർഗങ്ങൾ

9) കരിമ്പ്

10) നിലക്കടല

ഗോതമ്പ് ഉൽപാദത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
Seasonal unemployement refers to:
ഇന്ത്യയുടെ ധാന്യകലവറ ഏത്?
പാലിൽ കാണപ്പെടുന്ന അമിനോ അസിഡുകളുടെ എണ്ണം എത്രയാണ് ?