App Logo

No.1 PSC Learning App

1M+ Downloads
രണ്ടു അർദ്ധഗോളങ്ങളിൽനിന്നും ഭൂമധ്യരേഖയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഭാഗത്തിനു പറയുന്നത്?

Aഡോൾഡ്രം മേഖല

Bമധ്യരേഖ ന്യൂനമർദ്ദ മേഖല

Cഇന്റർ ട്രോപ്പിക്കൽ കൺവർജൻസ്‌ സോൺ (ITCZ )

Dഇവയൊന്നുമല്ല

Answer:

C. ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ്‌ സോൺ (ITCZ )

Read Explanation:

  • വാണിജ്യവാതങ്ങൾ - ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വീശുന്ന കാറ്റുകൾ

  • വടക്ക് കിഴക്കൻ വാണിജ്യവാതം - 30° വടക്ക് അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റുകൾ

  • തെക്ക് കിഴക്കൻ വാണിജ്യവാതം - 30° തെക്ക് അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റുകൾ

  • ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ്‌ സോൺ (ITCZ ) - രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന വാണിജ്യ വാതങ്ങൾ കൂടിച്ചേരുന്ന ഭാഗം

  • അന്തർ ഉഷ്ണമേഖലാ സംക്രമണ മേഖല എന്നറിയപ്പെടുന്നത് - ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ്‌ സോൺ (ITCZ )

  • ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ്‌ സോണുകൾ കാണപ്പെടുന്ന മേഖല - ഡോൾഡ്രം മേഖല


Related Questions:

'മൺസൂൺ' എന്ന വാക്ക് രൂപപ്പെട്ട 'മൗസിം' എന്ന പദത്തിന്റെ അർത്ഥം?
കാറ്റിന്റെ സഞ്ചാരദിശക്ക് വ്യതിയാനം സൃഷ്ടിക്കുന്ന ഘടകം ?
'മഞ്ഞു തിന്നുന്നവൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രദേശികവാതം ഏത്?
വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് ?
അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?