App Logo

No.1 PSC Learning App

1M+ Downloads
ഒരു ഘട്ടത്തിൽ വച്ച് വികസന പുരോഗതി നിലക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?

Aഅബോധസ്വീകരണം (ഇൻട്രൊജക്ഷൻ)

Bദമനം (റിപ്രെഷൻ)

Cസ്തംഭനം (ഫിക്സേഷൻ)

Dമറച്ചുവെക്കൽ (സപ്രെഷൻ)

Answer:

C. സ്തംഭനം (ഫിക്സേഷൻ)

Read Explanation:

  • ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ 5 വികസനഘട്ടങ്ങളാണുള്ളത് :-
  1. വദന ഘട്ടം (Oral stage)
  2. ഗുദ ഘട്ടം / പൃഷ്ഠ ഘട്ടം (Anal stage)
  3. ലൈംഗികാവയവ ഘട്ടം (Phallic stage)
  4. നിർലീന ഘട്ടം (Latent stage)
  5. ജനനേന്ദ്രിയ ഘട്ടം / ലിങ്ക ഘട്ടം (Genital stage)

സ്തംഭനം / നിശ്ചലനം (Fixation)

  • വ്യക്തിത്വ വളർച്ച മന്ദീഭവിക്കുന്നതാണ് സ്തംഭനം. 
  • വികസനം പുരോഗമിക്കുന്നതിനനുസരിച്ച് ലിബിഡോർജ്ജം ഓരോ ഘട്ടത്തിലും ഓരോ ഭാഗങ്ങളിലേക്കായി മാറിക്കൊണ്ടിരിക്കുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ പ്രവേശിച്ചു കഴിഞ്ഞ ശേഷവും ഒരു മുൻഘട്ടത്തിൻറെ കാര്യങ്ങളുമായി മാറ്റമില്ലാത്ത വിധത്തിൽ ദൃഢബന്ധം സ്ഥാപിക്കുന്ന പ്രക്രിയയാണ് സ്തംഭനം. 
  • സ്തംഭനം സംഭവിച്ച കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ പക, അസൂയ തുടങ്ങിയവ പ്രകടിപ്പിക്കുമെന്നും മാനസിക പിരിമുറുക്കമുള്ളപ്പോൾ വിരൽ കടിക്കുക, പുക വലിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അസ്വാസ്ഥ്യം കുറയ്ക്കാൻ ശ്രമിക്കുമെന്നും ഫ്രോയ്ഡ് പറയുന്നു.  

     

 


Related Questions:

ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial ) എന്നറിയപ്പെടുന്നത് ?
എറിക് എച്ച് . എറിക്സണിൻ്റെ അഭിപ്രായത്തിൽ മൂന്നു വയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടി , ഏത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ?
ബ്രൂണറുടെ സിദ്ധാന്ത പ്രകാരം ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് വൈജ്ഞാനിക വികാസത്തിൻ്റെ ഏത് ഘട്ടത്തിലാണ് ?
പഠന പ്രവർത്തനത്തിൽ സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്ന് അഭിപ്രായപ്പെട്ടത് ?
മനശാസ്ത്രത്തെ "ബോധമണ്ഡലത്തിന്റെ ശാസ്ത്രം" എന്ന് വിശേഷിപ്പിച്ചത് ?