App Logo

No.1 PSC Learning App

1M+ Downloads
സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിയോജക സീമ

Bസംയോജക സീമ

Cഛേദക സീമ

Dഇവയൊന്നുമല്ല

Answer:

A. വിയോജക സീമ

Read Explanation:

വിയോജക സീമ

  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര്  വിയോജക സീമ എന്നാണ്.
  • വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം കൂടിയാണ് വിയോജക സീമ.
  • വിയോജക സീമകളിലൂടെ പുറത്തേക്കു വരുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിൻ്റെ ഫലമായി പുതിയ കടൽത്തറകൾ രൂപം കൊള്ളുന്നു 
  • ഈ പ്രതിഭാസത്തെ സമുദ്രതട വ്യാപനം(Sea floor spreading) എന്ന് വിളിക്കുന്നു.
  • മധ്യ അറ്റ്ലാന്റിക് പർവ്വതനിര വിയോജക സീമയക്ക് ഉദാഹരണമാണ്.

Related Questions:

ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം.
ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ് ?
അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?
വാട്ടർ ഷെഡുകളെ അവയുടെ വലുപ്പം, ഡ്രൈനേജ്, ഭൂവിനിയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിൽ എത്ര തരം തിരിച്ചിരിക്കുന്നു ?

അഗ്നിശിലകളെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. ഗ്രൈനുകളുടെ ഘടന, രൂപങ്ങൾ, സ്വഭാവ സവിശേഷതകൾ ഉള്ള പാറ
  2. പാറകളുടെ ശിഥിലീകരണത്തിലൂടെയും വിഘടനത്തിലൂടെയും ഉരുത്തിരിഞ്ഞ അവശിഷ്ടങ്ങൾ
  3. ആൻഡസൈറ്റ്, ബസാൾട്ട്, ബ്ലീഡിയൻ, പ്യൂമിസ് യോലൈറ്റ്, സ്കോറിയ, ടഫ് എന്നിവ ഉൾപ്പെടുന്നതാണ് പാറകൾ.
  4. അവയ്ക്ക് ചെളി വിള്ളലുകളും അലകളുടെയോ തിരമാലകളുടെയോ അടയാളങ്ങളും ഉണ്ട്.