ഇന്ത്യയിലെ വേലിയേറ്റ തുറമുഖം?
Aകാണ്ട്ല
Bമുംബൈ
Cതൂത്തുക്കുടി
Dമംഗലാപുരം
Answer:
A. കാണ്ട്ല
Read Explanation:
കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ കച്ചിലാണ്. കച്ച് മേഖലയിലെ വ്യാപാരാവശ്യങ്ങൾ നിറവേറ്റുന്നതിന് 1933-ലാണ് കണ്ട്‌ലയിൽ ഒരു ചെറിയ തുറമുഖം സ്ഥാപിച്ചത്. 1946-ഓടെ ബോംബെ തുറമുഖത്തെ സമ്മർദ്ധം കുറക്കുന്നതിന് പടിഞ്ഞാറൻ തീരത്ത് ഒരു പുതിയ തുറമുഖത്തിന്റെ ആവശ്യകത വർദ്ധിച്ചു. 1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനത്തോടെ കറാച്ചി പാകിസ്താന്റെ ഭാഗമായതിനാൽ വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള സാധനങ്ങൾ കടത്തുന്നതിന് വിദൂരമായ ബോംബെ അല്ലാതെ മറ്റൊരു തുറമുഖം ഇല്ലാതായി. അങ്ങനെ 1949-ൽ കണ്ട്‌ലയുടെ വികസനത്തിനായുള്ള പണികൾ തുടങ്ങി. 1952-ൽ പുതിയ തുറമുഖത്തിന്റെ തറക്കല്ലിടുകയും അഞ്ചു വർഷങ്ങൾക്കു ശേഷം തുറമുഖം ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു