Challenger App

No.1 PSC Learning App

1M+ Downloads
രാത്രിയിൽ വിടരുന്ന പൂക്കളിൽ ഏറെയും വെളുത്ത നിറവും രൂക്ഷഗന്ധവുമാകാനുള്ള പ്രാഥമിക കാരണം എന്താണ്?

Aപരാഗണത്തിന് സഹായിക്കുന്ന ഷഡ്‌പദങ്ങളെ ആകർഷിക്കാൻ

Bസസ്യത്തിനെ ഹാനികരമായി ബാധിക്കുന്ന ജീവികളിൽ നിന്ന് രക്ഷ നേടാൻ

Cരാത്രികാലങ്ങളിലെ താപനിലയുമായി പൊരുത്തപ്പെടാൻ

Dഇവയൊന്നുമല്ല

Answer:

A. പരാഗണത്തിന് സഹായിക്കുന്ന ഷഡ്‌പദങ്ങളെ ആകർഷിക്കാൻ

Read Explanation:

പരാഗണവും പൂക്കളിലെ വൈവിധ്യവും

  • പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസത്തിന് ഉദാഹരണമാണ്.
  • രണ്ടുലക്ഷത്തിലധികം ജന്തുജാതികൾ പരാഗണത്തിന് സഹായിക്കുന്നുണ്ട്.
  • ഇതിൽ ഏറെയും ഷഡ്‌പദങ്ങളാണ്. പൂവിന്റെ നിറവും ഗന്ധവുമെല്ലാം ഇവയെ ആകർഷിക്കാനുള്ള ഉപാധികളാണ്.
  • ഇതിനായി രാത്രിയിൽ വിടരുന്ന പൂക്കളിൽ ഏറെയും വെളുത്ത നിറവും രൂക്ഷഗന്ധവുമാണ്
  • ജീവികളെയല്ലാതെ കാറ്റിനെയും വെള്ളത്തെയും പരാഗണത്തിനാശ്രയിക്കുന്ന സസ്യങ്ങളുമുണ്ട്.
  • പൂവിന്റെയും പരാഗരേണുവിൻ്റെയും ഘടനയും സ്വഭാവവും പരാഗകാരിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
  • പല സസ്യങ്ങൾക്കും ഒന്നിലധികം പരാഗകാരികൾ ഉണ്ടാകാമെങ്കിലും ചില സസ്യങ്ങൾ ഒരു പ്രത്യേക ജന്തുജാതിയെ മാത്രം പരാഗണത്തിനായി ആശ്രയിക്കുന്നവയാണ്.
  • ഈ ജന്തുജാതികൾ ഇല്ലാതാകുന്നത് സസ്യത്തിന്റെ നിലനിൽപ്പിനെയും അപകടത്തിലാക്കും.

Related Questions:

പൂവിന് നിറവും മണവും നൽകുന്ന ഭാഗമാണ് :
ചില സസ്യങ്ങളുടെ പൂഞെട്ട് പുഷ്‌പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്നു ഫലം പോലെ ആവുന്നു . ഈ ഫലങ്ങളെ _____ എന്ന് വിളിക്കുന്നു .
കാറ്റിന്റെ സഹായത്തോടെ സസ്യങ്ങളിൽ നടക്കുന്ന പരാഗണം അറിയപ്പെടുന്നത്?
മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്ന ഭാഗം?
കേസരപുടം മാത്രമുള്ള പൂക്കളാണ് :