App Logo

No.1 PSC Learning App

1M+ Downloads
അണ്ഡാശയത്തിൽ വച്ച് പാകമാകുന്ന അണ്ഡം അണ്ഡാശയത്തിന് പുറത്തുവരുന്ന പ്രക്രിയയാണ്?

Aഅണ്ഡോൽസർജനം (Ovulation)

Bആർത്തവം (Menstruation)

Cബീജസംയോഗം (Fertilization).

Dഇവയൊന്നുമല്ല

Answer:

A. അണ്ഡോൽസർജനം (Ovulation)

Read Explanation:

അണ്ഡം

  • അണ്ഡകോശം പുംബീജത്തേക്കാൾ വലുതാണ്.
  • അണ്ഡകോശത്തിന് ചലനശേഷിയില്ല.
  • അണ്ഡത്തിന്റെ കോശസ്‌തരത്തിന് പുറത്തായി പ്രത്യേക സംരക്ഷണാവരണങ്ങളും കാണപ്പെടുന്നുണ്ട്.
  • ഉദരാശയത്തിലെ ഒരു ജോഡി അണ്ഡാശയങ്ങളാണ് അണ്ഡങ്ങളെയും സ്ത്രീലൈംഗിക ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവയെയും ഉൽപ്പാദിപ്പിക്കുന്നത്.
  • അണ്ഡാശയത്തിൽ വച്ച് പാകമാകുന്ന അണ്ഡം അണ്ഡാശയത്തിന് പുറത്തുവരുന്ന പ്രക്രിയയാണ് അണ്ഡോൽസർജനം (Ovulation).
  • സാധാരണഗതിയിൽ മാസത്തിൽ ഒരു അണ്ഡമാണ് ഇങ്ങനെ പുറത്തെത്തുന്നത്

Related Questions:

അണ്ഡവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. അണ്ഡകോശം പുംബീജത്തേക്കാൾ വലുതാണ്
  2. അണ്ഡകോശത്തിന് ചലനശേഷിയില്ല
  3. അണ്ഡത്തിന്റെ കോശസ്‌തരത്തിന് പുറത്തായി പ്രത്യേക സംരക്ഷണാവരണങ്ങൾ യാതൊന്നും തന്നെയില്ല
    ഭക്ഷണത്തോട് വിരക്തി ഉണ്ടാകുന്ന രോഗാവസ്ഥ ?
    അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നത്?
    ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം?
    മാതൃ ശരീരത്തിൽ നിന്നും മുകുളങ്ങൾ രൂപപ്പെടുന്ന പ്രത്യുല്പാദന രീതി കാണപ്പെടുന്നത് :