Challenger App

No.1 PSC Learning App

1M+ Downloads
ചുറ്റുപാടിൽ നിന്ന് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്ത് ?

Aപ്രത്യക്ഷണം

Bആശയരൂപീകരണം

Cസംവേദനം

Dഇവയൊന്നുമല്ല

Answer:

C. സംവേദനം

Read Explanation:

സംവേദനം  (Sensation) 

  • ചുറ്റുപാടിൽ നിന്ന് (പരിസ്ഥിതിയിൽ നിന്ന്) ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്നതിനെ സംവേദനം (Sensation) എന്ന് പറയുന്നു.
  • ഭൗതികമായ ചോദകങ്ങൾക്ക് നമ്മുടെ ഇന്ദ്രിയങ്ങൾ പ്രതികരിക്കുന്നു.
  • സംവേദനം വഴി ലഭിക്കുന്ന അനുഭവങ്ങൾക്ക് ഗുണം (quality), തീവ്രത (intensity), വ്യക്തത (clarity) എന്നിവയുണ്ടായിരിക്കും.
  • സംവേദനം ഒരു വ്യക്തിയുടെ പക്വതയുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല ഉണ്ടാകുന്നത്. അതോടൊപ്പം സംവേദനത്തെ ഒരു വ്യക്തിയുടെ വൈകാരിക തലമോ (emotional status), മുൻ അനുഭവമോ (previous experi ence), താല്പര്യമോ (Interest), മനോഭാവമാ (attitude) സ്വാധീനിക്കുന്നില്ല.

Related Questions:

Rajan knows his wife's phone number, but he cannot recall the number he searched and dialed from the telephone directory. These two explains:
വിവരങ്ങൾ അവലോകനം ചെയ്യുകയും ആവർത്തനം ചെയ്യുകയും ചെയ്യുന്നത് ......... മെച്ചപ്പെടുത്തുന്നു.
സർഗാത്മതയ്ക്ക് അനിവാര്യമായ ഘടകം ഏത് ?
ഒരു ടെലിഫോൺ നമ്പർ ചോദിച്ചറിഞ്ഞ് ഓർമയിൽവെച്ച് അതിലേക്ക് വിളിക്കുന്നു. അടുത്ത ദിവസം ചോദിച്ചാൽ നമ്പർ ഓർമയുണ്ടാവില്ല. ഇത് ഏതുതരം സ്മൃതിയാണ് ?
Piaget's development theory highlights that the children can reason about hypothetical entities in the: