App Logo

No.1 PSC Learning App

1M+ Downloads
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള പ്രക്രിയ ഇവയിൽ ഏതാണ് ?

Aസുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ പ്രക്രിയയിലൂടെ

Bഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ പ്രക്രിയയിലൂടെ

Cധനമന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെ

Dഇവയൊന്നുമല്ല

Answer:

A. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ പ്രക്രിയയിലൂടെ

Read Explanation:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി)

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക എന്നതാണ്. 
  • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
  • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
  • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
  • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്
  • സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന അതെ പ്രക്രിയ (Impeachment) പിന്തുടർന്നുകൊണ്ട് രാഷ്ട്രപതിയാണ് സി.എ.ജി യെ തൽസ്ഥാനത്തുനിന്ന് നീക്കുന്നത്.
  • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
  • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
  • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക്

Related Questions:

Present Chief Justice of the Supreme Court India ?
സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിൽ ഒബിസി കാർക്ക് 27%സംവരണം ഏർപ്പെടുത്തിയത് ?
സുപ്രീംകോടതിയിൽ അഭിഭാഷക ആയിരിക്കെ സുപ്രീംകോടതി ജഡ്ജിയായ ആയ ആദ്യ വനിത ?
Who administers the oath of affirmation of the speaker of Lok Sabha?

ഇന്ത്യൻ സുപ്രീം കോടതിയുടെ തനത് അധികാരത്തിൽ പെടാത്തത് ഏതൊക്കെ?

  1. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ
  2. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം
  3. അപ്പീലധികാരം
  4. ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം