App Logo

No.1 PSC Learning App

1M+ Downloads

ഓരോ തദ്ദേശഭരണ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ പ്രാദേശിക സർക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aഎഡ്യു രജിസ്റ്റർ

Bഎഡ്യൂക്കേഷൻ ഡാറ്റബേസ്

Cവില്ലേജ് ഡാറ്റബേസ്

Dവില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ

Answer:

D. വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ

Read Explanation:

  • ഓരോ തദ്ദേശഭരണ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ പ്രാദേശിക സർക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി - വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ
  • സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതി - ഡിജി കേരളം 
  • തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താനുള്ള പദ്ധതി - മിഷൻ 1000 
  • പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്നതിനുള്ള പദ്ധതി - ഗോത്ര സാരഥി 
  • അടിയന്തിരഘട്ടത്തിൽ രക്തം എത്തിക്കാൻ സഹായിക്കുന്നതിനായുള്ള കേരള പോലീസിന്റെ സംവിധാനം - പോൾ ബ്ലഡ് 

Related Questions:

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?

കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?

കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?

' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?