Challenger App

No.1 PSC Learning App

1M+ Downloads
പൂതം അനുഭവിക്കുന്ന ശിക്ഷ എന്താണ് ?

പൂതപ്പാട്ടിന്റെ ആവർത്തിച്ചുള്ള വായനകളിലെല്ലാം എന്നെ അമ്പരിപ്പിച്ച ഒരു കാര്യം അതിൽ പ്രത്യക്ഷപ്പെടുന്ന രതിയുടെയും പ്രണയത്തിന്റെയും ചിഹ്ന സമൃദ്ധിയാണ്. പൂതപ്പാട്ടിൻ്റെ ഇന്നുവരെയുള്ള വായനകളിൽ ഒന്നും ആ ചിഹ്നങ്ങൾ വേണ്ടവിധത്തിൽ വിശകലനം ചെയ്യപ്പെട്ടതായി കാണുന്നില്ല. അവ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള ഒരു വായനയ്ക്കേ അതിനെ മാതൃത്വത്തിൻ്റെ വിജയഗാഥയായി മാത്രം ആഘോഷിക്കാൻ കഴിയൂ. വിജയിച്ച അമ്മയുടെ കഥയല്ല. തോറ്റ ഭൂതത്തിൻ്റെ കഥയാണ് പുതപ്പാട്ട് എന്നത് മറന്നുപോകരുത്, പൂതങ്ങളോട് തന്റെ മനസ്സിനുള്ള മമതയും വേഴ്‌ചയും മറ്റാരോടും ഇല്ലെന്ന് തുറന്നുപറയുന്ന ഇടശ്ശേരിയുടെ മുഖക്കുറിപ്പുമായാണ് പുതപ്പാട്ട് ആരംഭിക്കുന്നത്. കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന കഥാഖ്യാനം എന്ന നിലയിൽ ലളിതമായ ഉപരിഘടനയാണ് പ്രത്യക്ഷത്തിൽ പുതപ്പാട്ടിന്റെത്. പക്ഷേ, അതിന്റെ അന്തർഘടന അത്ര ലളിതമല്ല പൊളിച്ചുവച്ച ചില ചിഹ്നങ്ങളാൽ നിബിഡമാണ് അത് . ആ ചിഹ്നങ്ങളെ അടുത്തുനിന്ന് കാണുമ്പോൾ പുതപ്പാട്ട് കാമനകളുടെ പാട്ടു കുടിയാണ്. ഒരു കുറ്റവും ആ കുറ്റത്തിനുള്ള ശിക്ഷയുമാണ് പുതപ്പാട്ടിൻ്റെ അടിസ്ഥാന പ്രമാണമായി സാധാരണഗതിയിൽ വിലയിരുത്തപ്പെടുന്നത്. കുറ്റം ചെയ്ത‌തത് പൂതവും ശിക്ഷ നൽകിയത് ഉണ്ണിയുടെ അമ്മയുമാണ്.അലഞ്ഞുതിരിയുക എന്നതാണ് ഭൂതം അനുഭവിക്കുന്ന ശിക്ഷ.

Aവധശിക്ഷ

Bനാടുകടത്തൽ

Cഅലഞ്ഞു തിരിയൽ

Dതടവുശിക്ഷ

Answer:

C. അലഞ്ഞു തിരിയൽ

Read Explanation:

• പൂതം അനുഭവിക്കുന്ന ശിക്ഷ - അലഞ്ഞു തിരിയൽ


Related Questions:

കൃഷി ചെയ്യുന്ന സമതല പ്രദേശങ്ങളെ വിശേഷിപ്പിച്ചിരുന്നതെങ്ങനെ ?
ഡോ. പ്രദീപൻ പാമ്പിരികുന്ന് രചിച്ച "ഏകജീവിതാനശ്വരഗാനം' എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു ?
എന്തിന്റെ അടിസ്ഥാനത്തിലാണ് തമിഴകത്തിൽ ഭൂമിയെ വിഭജിച്ചത് ?
“മലയാളം മലയാളിയോളം' എന്ന ഗ്രന്ഥം രചിച്ചതാര് ?
താഴെ പറയുന്നതിൽ നോവൽ ഏതാണ് ?