Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം നേടിയവർക്കും സമൂഹത്തിനും ഇടയിൽ അതിരുകൾ ഉണ്ടായതിന് കാരണം എന്താണ് ?

സന്മാർഗപഠനത്തെക്കുറിച്ച് ടാഗോർ വ്യത്യസ്തമായ കാഴ്ച്‌ചപ്പാടാണ് പുലർത്തിയിരുന്നത്. സന്മാർഗപഠനം കുട്ടിയുടെ മേലുള്ള അടിച്ചേൽപ്പിക്കലാവരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അത് ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളേണ്ടതാണ് ആന്തരികമായ സ്വാതന്ത്ര്യം വ്യക്തിക്കു ലഭിക്കണമെന്നാണ് ടാഗോർ ആഗ്രഹിച്ചത്. എല്ലാ വിധ അടിമ-ത്തത്തിൽ നിന്നുള്ള മോചനമാണത്. പുസ്തക ജ്ഞാനത്തിൽ നിന്നുള്ള ധിഷണയുടെ മോചനം ഇതിൽ പ്രധാനമാണ്. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസത്തിൻ്റെ ദോഷങ്ങൾ ടാഗോർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്രിമവും യാഥാർഥ്യത്തോടു നീതി പുലർത്താത്തതുമായ വിദ്യാഭ്യാസമല്ല വേണ്ടത് ഇത്തരം രീതി സ്വീകരിച്ചതിനാൽ സമൂഹത്തിനും അതിരുകൾ ഉണ്ടായിരിക്കുന്നു. പശ്ചാത്യാശയങ്ങളെ അഭ്യസ്തവിദ്യർക്കുമിടയിൽ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു. യാഥാർഥ്യബോധമില്ലാത്ത വിദ്യാഭ്യാസസമ്പ്രദായം സാധാരണജനങ്ങളിൽ പലതരം ധൈഷണിക സത്യസന്ധതയില്ലായ്മയും (intellectual dishonesty) ധാർമിക കാപട്യങ്ങളും (moral hippocracy) സ്വന്തം രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് പരിതാപകരമായ രീതിയിലുള്ള അവജ്ഞയും ഉണ്ടാക്കും. ജീവിതവും വിദ്യാഭ്യാസവും തമ്മിൽ വർധിച്ച സമരസപ്പെടുത്തൽ ഉണ്ടാവണമെന്ന് ടാഗോർ നിർദേശിച്ചു വിദ്യാഭാസത്തിന് വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്. ഇതിലേതെങ്കി-ലുമൊന്നിനെ നിഷേധിക്കാൻ പാടില്ലെന്ന് ടാഗോർ അഭിപ്രായപ്പെടുന്നു. രണ്ടു ലക്ഷ്യങ്ങൾക്കും മതിയായ പ്രാധാന്യം നൽകണം.

Aസമൂഹത്തിൽ അടിമത്തം നിലനിൽക്കുന്നതിനാൽ

Bവിദ്യാഭ്യാസരീതി കൃത്രിമമായും യാഥാ- ർഥ്യത്തോടു നീതി പുലർത്താത്തതു- മായതിനാൽ

Cസമൂഹത്തിൽ അഭ്യസ്തവിദ്യരായവർക്ക് പരിഗണന കിട്ടാത്തതിനാൽ

Dനീതിപൂർണ്ണവും വിമോചനാത്മക വുമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളതുകൊണ്ട്.

Answer:

B. വിദ്യാഭ്യാസരീതി കൃത്രിമമായും യാഥാ- ർഥ്യത്തോടു നീതി പുലർത്താത്തതു- മായതിനാൽ

Read Explanation:

കൃത്രിമവും യാഥാർഥ്യത്തോടു നീതി പുലർത്താത്തതുമായ വിദ്യാഭ്യാസമല്ല വേണ്ടത് ഇത്തരം രീതി സ്വീകരിച്ചതിനാൽ സമൂഹത്തിനും അതിരുകൾ ഉണ്ടായിരിക്കുന്നു."


Related Questions:

'ഒന്നരക്കൊമ്പ് ' എന്ന കഥാസമാഹാരം രചിച്ചതാര് ?
പുരുഷനു വേണ്ടി പുരുഷനിൽ നിന്ന് പരമപുരുഷൻ ഉണ്ടാക്കിയ വസ്തു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്
പുതിയ വെളിച്ചത്തിൽ കാണുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
ഇക്കണ്ടക്കുറുപ്പ് എന്ന കഥാപാത്രത്തിന് യോജിച്ച പഴഞ്ചൊല്ല് ഏത് ?
മേൽമുണ്ട് കലാപം നടന്നതെവിടെ ?