Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?

Aസമുദ്രങ്ങളുടെ സാന്നിദ്ധ്യം

Bമർദചരിവ്

Cമഴയുടെ സാന്നിദ്ധ്യം

Dഇതൊന്നുമല്ല

Answer:

A. സമുദ്രങ്ങളുടെ സാന്നിദ്ധ്യം

Read Explanation:

പശ്ചിമവാതങ്ങൾ (Westerlies) 

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്നും 60 ഡിഗ്രി അക്ഷാംശങ്ങളിലേക്കു വീശുന്ന സ്ഥിരവാതങ്ങളാണ് പശ്ചിമവാതങ്ങൾ 
  •  പടിഞ്ഞാറ് ദിശയിൽ നിന്നു വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു 'പശ്ചിമവാതങ്ങൾ' എന്ന പേരുലഭിച്ചത്.

  • ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്കാണ് പശ്ചിമ വാതങ്ങൾ സഞ്ചരിക്കുന്നത്.
  • ഉത്തരാർദ്ധഗോളത്തിൽ പശ്ചിമ വാതങ്ങൾ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും വടക്കുകിഴക്ക് ദിശയിലേക്കു വീശുന്നു.
  • ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നും തെക്കുകിഴക്ക് ദിശയിലേക്കാണ് ഇവയുടെ സഞ്ചാരം.

  • വൻകരകളുടെ അഭാവവും വിസ്തൃതമായ സമുദ്രങ്ങളും കാരണം ദക്ഷിണാർദ്ധ ഗോളത്തിൽ തെക്കോട്ടു പോകുംതോറും പശ്ചിമവാതങ്ങൾക്കു ശക്തി കൂടുന്നു.
  • ദക്ഷിണാർദ്ധ ഗോളത്തിൽ വീശുന്ന പശ്ചിമവാതങ്ങളെ അലറുന്ന നാൽപ്പതുകൾ (റോറിംഗ് ഫോർട്ടീസ്), കഠോരമായ അൻപതുകൾ (ഫ്യൂരിയസ് ഫിഫ്റ്റീസ്), അലമുറയിടുന്ന അറുപതുകൾ (സ്ക്രീമിംഗ് സിക്സ്റ്റീസ്) എന്നിങ്ങനെ വിളിക്കാറുണ്ട്

 


Related Questions:

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റാണ് :

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ധ്രുവത്തിനോടടുത്ത് 60  ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടാറുണ്ട്.
  2. ഈ മേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.
  3. ഭൂമിയുടെ ഭ്രമണം മൂലം വായു താഴേക്ക് ശക്തമായി ചുഴറ്റി എറിയപ്പെടുന്നു. ഇതുമൂലം ഉപധ്രുവീയ മേഖലയിലുടനീളം ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നു.
    ഉപോഷ്ണ ഗുരുമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ നിമ്‌നമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന കാറ്റ്
    താഴെ പറയുന്നവയിൽ ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം ഏത് ?
    മൺസൂൺ എന്ന വാക്ക് രൂപപ്പെട്ട ' മൗസിം ' ഏതു ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?