App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

Aഗ്ലാസിലെ ജലത്തിന്റെയും, പേപ്പർ കാർഡ് കഷണത്തിന്റെയും ഇടയിലെ കുറഞ്ഞ മർദം

Bഅന്തരീക്ഷവായു പേപ്പർ കാർഡ് കഷണത്തിന്റെ മുകളിലേക്ക് തള്ളുന്നു

Cപേപ്പർ കാർഡ് കഷണത്തിന്റെ മുകളിലെ താരതമ്യേന കൂടിയ അന്തരീക്ഷമർദം

Dഇവയെല്ലാം ശെരിയാണ്

Answer:

D. ഇവയെല്ലാം ശെരിയാണ്

Read Explanation:

Note:

           ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം, തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം:

  • ഗ്ലാസിലെ ജലത്തിന്റെയും, പേപ്പർ കാർഡ് കഷണത്തിന്റെയും ഇടയിലെ കുറഞ്ഞ മർദം
  • പേപ്പർ കാർഡ് കഷണത്തിന്റെ മുകളിലെ താരതമ്യേന കൂടിയ അന്തരീക്ഷമർദം 
  • അന്തരീക്ഷവായു പേപ്പർ കാർഡ് കഷണത്തിന്റെ മുകളിലേക്ക് തള്ളുന്നു 
  • വായുമർദ്ദം കൂടിയ ഭാഗത്ത് നിന്നും കുറഞ്ഞ ഭാഗത്തേക്ക് ആണ് ബലം അനുഭവപ്പെടുക.

Related Questions:

ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടൂക. ബോളുകൾക്കിടയിലൂടെ ഊതിയാൽ എന്ത് നിരീക്ഷിക്കാൻ കഴിയും ?
ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾ ഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ് ?
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് ?
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ പിന്നോട്ടു വലിച്ചു പിടിക്കുക. ശേഷം, തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ച് വെയ്ക്കുക. ശേഷം പിസ്റ്റൺ ഉള്ളിലേക്ക് അമർത്തുന്നു. ചുവടെ നൽകിയിരിക്കുന്ന നിരീക്ഷണങ്ങളിൽ എതെല്ലാം ശെരിയാണ് ?