App Logo

No.1 PSC Learning App

1M+ Downloads
ലാമാർക്കിസം ശാസ്ത്രലോകം അംഗീകരിക്കാത്തതിന്റെ കാരണം എന്താണ്?

Aസ്വയാർജിത ഗുണങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നില്ല

Bജീവികളുടെ പരിണാമം യാദൃശ്ചികതയെ മാത്രം ആശ്രയിച്ചിരിക്കുന്നു

Cപ്രകൃതിദത്ത തിരഞ്ഞെടുപ്പ് ജീവികളുടെ പരിണാമത്തിന് കാരണമാകുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. സ്വയാർജിത ഗുണങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നില്ല

Read Explanation:

ലാമാർക്കിസം

  • ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിതസ്വഭാവങ്ങൾ.
  • ഇത്തരം സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്നാണ് ലാമാർക്ക് വിശദീകരിച്ചത്.
  • ലാമാർക്കിന്റെ അഭിപ്രായത്തിൽ ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണുണ്ടായിരുന്നത്.
  • ഭക്ഷ്യ ദൗർലഭ്യം നേരിട്ടതോടെ അവ ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ചു.
  • അതിന്റെ ഫലമായി കഴുത്തിന് നീളം കൂടിയ ജിറാഫുകൾ തലമുറകളിലൂടെ രൂപപ്പെട്ടു
  • എന്നാൽ ഇത്തരം സ്വയാർജിതസ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല

Related Questions:

"പ്രപഞ്ചത്തിലെ ഇതര ഗോളത്തിൽ എവിടെയോ ഉത്ഭവിച്ച ജീവ കണികകൾ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നതാകാം" എന്ന വാദഗതിയാണ് :
താഴെ പറയുന്നതിൽ ഏത് പുരാതനമായ മനുഷ്യകുലത്തിലെ അംഗം ആണ് ആദ്യമായി കല്ലിൽ നിന്നും അസ്ഥിക്കഷണത്തിൽ നിന്നും ആയുധങ്ങൾ നിർമ്മിച്ചത് ?
ലാമാർക്കിന്റെ അഭിപ്രായത്തിൽ ജീവികൾ ജീവിതകാലത്ത് ആർജ്ജിക്കുന്ന സ്വഭാവങ്ങളെ എന്തു വിളിക്കുന്നു?
ജീവി വർഗ്ഗങ്ങളിൽ പാരമ്പര്യ സ്വഭാവങ്ങൾ നിർണ്ണയിക്കുന്നത് :

താഴെ പറയുന്നവയിൽ ഫോസിൽ തെളിവുകളെ ശാസ്ത്രീയമാക്കുന്ന രീതി ഏത് ?

  1. കോശവിജ്ഞാനീയം
  2. തന്മാത്ര ജീവശാസ്ത്രം